എം.എൽ.എയുടെ വസതി ആക്രമിച്ച് ഒന്നര കോടിയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു

പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു

എം.എൽ.എയുടെ വസതി ആക്രമിച്ച് ഒന്നര കോടിയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു
എം.എൽ.എയുടെ വസതി ആക്രമിച്ച് ഒന്നര കോടിയുടെ ആഭരണങ്ങൾ കൊള്ളയടിച്ചു

ഇംഫാൽ: നിയമസഭാംഗത്തി​ന്‍റെ വസതി തകർത്ത് നവംബർ 16 ന് ജനക്കൂട്ടം ഒന്നര കോടി രൂപയുടെ ആഭരണങ്ങളും 18 ലക്ഷം രൂപയും കൊള്ളയടിച്ചതായി മണിപ്പൂരിലെ ജെ.ഡി.യു എം.എൽ.എ കെ.ജോയ്കിഷൻ സിങ്ങി​ന്‍റെ മാതാവ് പൊലീസിൽ പരാതി നൽകി. ആക്രമണം നടന്ന വെസ്റ്റ് ഇംഫാലിലെ തങ്‌മൈബന്ദ് ഏരിയയിലെ എം.എൽ.എയുടെ വസതിയിൽ ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവർക്കായി സൂക്ഷിച്ചിരുന്ന നിരവധി ഭക്ഷ്യവസ്തുക്കളും ഇങ്ങനെ കൊള്ളയടിച്ചതിൽപ്പെടുമെന്ന് പൊലീസ് പറഞ്ഞു. ഇവരുടെ പരാതിയിൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തതായി ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു.

രണ്ടു മണിക്കൂറോളം നവംബർ 16ന് അഴിഞ്ഞാടിയ ജനക്കൂട്ടം നിയമസഭാംഗത്തി​ന്‍റെ വസതി തകർത്തു. അതേസമയം കുടുംബാംഗങ്ങളിൽ ഒരാളുടെ ചികിത്സക്കായി എം.എൽ.എ ഡൽഹിയിലായിരുന്നു. ജോയ്കിഷ​ന്‍റെ വസതിയിൽനിന്ന് ഏതാനും മീറ്റർ അകലെയാണ് താങ്മൈബന്ദിലെ ടോംബിസാന ഹയർസെക്കൻഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പ്. ജോയ്കിഷ​ന്‍റെ മേൽനോട്ടത്തിലായിരുന്നു അത് പ്രവർത്തിച്ചിരുന്നത്. ഈ ക്യാമ്പിലുള്ളവർക്ക് കഴിക്കാനുള്ള കിഴങ്ങ്, ഉള്ളി തുടങ്ങിയ പച്ചക്കറികളും തണുപ്പിൽ ധരിക്കാനുള്ള വസ്ത്രങ്ങളും മറ്റ് വസ്തുക്കളും ഇവിടെ സൂക്ഷിച്ചിരുന്നു. ആ സാധന സാമഗ്രികളെല്ലാം കൊള്ളയടിച്ചെന്ന് കുടിയൊഴിപ്പിക്കപ്പെട്ടവരിൽ ഒരാൾ പറഞ്ഞു.

Also Read : ‘ദ ഓർഡർ ഓഫ് എക്സലൻസ്’ പുരസ്‌കാരം സ്വീകരിച്ച് പ്രധാനമന്ത്രി

ഏഴ് ഗ്യാസ് സിലിണ്ടറുകൾ അക്രമികളായ ജനക്കൂട്ടം കൊണ്ടുപോയി. വീട്ടിലെ ലോക്കറുകൾ, ഇലക്ട്രോണിക്സ് സാധനങ്ങൾ, ഫർണിച്ചറുകൾ എന്നിവയെല്ലാം നശിപ്പിക്കപ്പെട്ടു. ആക്രമണത്തിൽ ഇവിടെ സൂക്ഷിച്ചിരുന്ന ആഭ്യന്തരമായി കുടിയിറക്കപ്പെട്ടവരുടെ രേഖകളും നശിപ്പിച്ചുവെന്നും റിപ്പോർട്ടുകൾ പറയുന്നു.

Top