മോട്ടോ ജി85 ഉടന്‍ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു

മോട്ടോ ജി85 ഉടന്‍ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു
മോട്ടോ ജി85 ഉടന്‍ ഇന്ത്യൻ വിപണിയിലേക്ക് എത്തുന്നു

ദില്ലി: മോട്ടോറോളയുടെ മോട്ടോ ജി85 5ജി ഇന്ത്യയില്‍ ജൂലൈ 10ന് അവതരിപ്പിക്കും. ഫോണിന്‍റെ സവിശേഷതകള്‍ വില്‍പനയ്ക്ക് മുമ്പ് പുറത്തു വന്നിരുന്നു. മോട്ടോ കുടുംബത്തില്‍ നിന്ന് മറ്റൊരു സ്‌മാര്‍ട്ട്‌ഫോണ്‍ കൂടി ഇന്ത്യന്‍ വിപണിയിലേക്ക് എത്തുകയാണ്. ജൂണ്‍ 26ന് യൂറോപ്യന്‍ വിപണിയില്‍ ഈ സ്മാര്‍ട്ട്‌ഫോണ്‍ മോഡലെത്തിയിരുന്നു. മോട്ടോറോള എസ്50 നിയോയുടെ പരിഷ്‌കരിച്ച പതിപ്പാണ് മോട്ടോ ജി85. ഫ്ലിപ്‌കാര്‍ട്ടിലൂടെയാണ് മോട്ടോ ജി85ന്‍റെ ഇന്ത്യയിലെ വില്‍പന നടക്കുക. ഡിസ്‌പ്ലെയും ചിപ്‌സെറ്റും ബാറ്ററിയും അടക്കമുള്ള ഫോണിന്‍റെ സവിശേഷതകള്‍ ഇതിനകം ഫ്ലിപ്‌കാര്‍ട്ടില്‍ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

6.67 ഇഞ്ച് പിഒഎല്‍ഇഡി സ്ക്രീനാണ് മോട്ടോ ജി85 5ജിക്കുണ്ടാവുക. ഗോറില്ല ഗ്ലാസ് 5 സുരക്ഷയും 175 ഗ്രാം ഭാരവും 7.59 എംഎം കനവും വരുന്ന ഫോണ്‍ മൂന്ന് കളര്‍ വേരിയന്‍റുകളിലാണ് ഇന്ത്യന്‍ വിപണിയിലേക്ക് വരുന്നത്. സ്നാപ്‌ഡ്രാഗണ്‍ 6എസ് 3 ചിപ്‌സെറ്റില്‍ വരുന്ന ഫോണിന് 12 ജിബി വരെ റാമും 256 ജിബി വരെ സ്റ്റോറേജുമാണുള്ളത്. 8 ജിബി റാം+128 ജിബി സ്റ്റോറേജ് ഓപ്ഷനും ഈ മോഡലിനുണ്ട്. ആന്‍ഡ്രോയ്‌ഡ് 14 പതിപ്പിലാണ് മോട്ടോ ജി85 5ജി വരുന്നത്.

ഡുവല്‍ ക്യാമറ സെറ്റപ്പില്‍ വരുന്ന ഫോണിന് 50 എംപി പ്രധാന ക്യാമറയാണുണ്ടാവുക. സോണി എല്‍വൈറ്റി-600 സെന്‍സറാണ് ഈ ക്യാമറയ്ക്കുള്ളത്. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ വീഡിയോകള്‍ ചിത്രീകരിക്കാന്‍ സഹായകമാകും. അള്‍ട്രാ-വൈഡ് ക്യാമറയാണ് ഡുവല്‍ ക്യാമറ സെറ്റപ്പിന്‍റെ മറ്റ് പ്രത്യേകതകള്‍. 32 മെഗാപിക്‌സലിന്‍റെതാണ് സെല്‍ഫി ക്യാമറ. സ്മാര്‍ട്ട് കണക്ട്, ഫാമിലി സ്പേസ്, മോട്ടോ സെക്യൂര്‍ എന്നീ സോഫ്റ്റ്‌വെയര്‍ ഫീച്ചറുകളും മോട്ടോ ജി85നുണ്ട്. 5,000 എംഎഎച്ച് ബാറ്ററി വരുന്ന ഫോണിന് 33 വാട്ട്‌സ് ഫാസ്റ്റ് ചാര്‍ജിംഗ് സംവിധാനമുള്ളത്. 90 മണിക്കൂര്‍ മ്യൂസിക് പ്ലേബാക്കും 38 മണിക്കൂര്‍ ടോക്‌ടൈമും 22 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്കും ഉറപ്പുണ്ട് എന്നാണ് മോട്ടോയുടെ അവകാശവാദം.

Top