CMDRF

അജ്മാനില്‍ പേ പാര്‍ക്കിങ് വ്യാപിപ്പിച്ച് മുനിസിപ്പാലിറ്റി

അജ്മാനില്‍ പേ പാര്‍ക്കിങ് വ്യാപിപ്പിച്ച് മുനിസിപ്പാലിറ്റി
അജ്മാനില്‍ പേ പാര്‍ക്കിങ് വ്യാപിപ്പിച്ച് മുനിസിപ്പാലിറ്റി

അജ്മാന്‍: അജ്മാൻ നഗരത്തിലെ മൂന്ന് സ്ഥലങ്ങളില്‍ കൂടി പേ പാര്‍ക്കിങ് വ്യാപിപ്പിച്ച് മുനിസിപ്പാലിറ്റി. വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ഫീസ് ഈടാക്കുമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു.

അജ്മാന്‍ റിങ് റോഡ്, കോളജ് സ്ട്രീറ്റ് എന്നിവക്ക് പുറമേ ഹമീദിയ മേഖലയിലെ ഇമാം ശാഫിഇ സ്ട്രീറ്റ് എന്നിവിടങ്ങളിലാണ് പാര്‍ക്കിങിന് ഫീസ് ഈടാക്കുക. ഈ മേഖലയിലെ പാര്‍ക്കിങ് മേഖലകള്‍ ദുരുപയോഗം ചെയ്യുന്നത് ഒഴിവാക്കാനും വാഹനങ്ങള്‍ക്ക് മെച്ചപ്പെട്ട സൗകര്യം ഉറപ്പാക്കാനുമാണ് ഈ മേഖലയില്‍ പെയ്ഡ് പാര്‍ക്കിങ് ഏര്‍പ്പെടുത്തുന്നതെന്ന് അജ്മാന്‍ മുനിസിപ്പാലിറ്റി പറഞ്ഞു. ഈ മേഖലയില്‍ വാഹനങ്ങള്‍ നിര്‍ത്തിയിടുന്നവര്‍ ഇക്കാര്യം ശ്രദ്ധിക്കണം. പാര്‍ക്കിങ് ഫീസ് നല്‍കുന്നതില്‍ വീഴ്ച വരുത്തുന്നവരില്‍ നിന്ന് പിഴ ഈടാക്കും. പാര്‍ക്കിങ് മേഖലയിലെ മീറ്ററുകള്‍ക്ക് പുറമേ 5155 എന്ന നമ്പറിലേക്ക് നിശ്ചിത ഫോര്‍മാറ്റില്‍ എസ്.എം.എസ് അയച്ചും പാര്‍ക്കിങ് ഫീസ് അടക്കാനാകും.

Top