CMDRF

ഇടയം സ്വദേശിയുടേത് കൊലപാതകം; അമ്മാവൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

ഇടയം സ്വദേശിയുടേത് കൊലപാതകം; അമ്മാവൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ
ഇടയം സ്വദേശിയുടേത് കൊലപാതകം; അമ്മാവൻ ഉൾപ്പെടെ മൂന്നുപേർ പിടിയിൽ

കൊല്ലം: ഇടയം സ്വദേശിയായ യുവാവിന്റെ മരണം കൊലപാതകമെന്ന് തെളിഞ്ഞതോടെ അമ്മാവന്‍ ഉള്‍പ്പെടെ മൂന്നുപേര്‍ അറസ്റ്റില്‍. ഇടയം നിതിന്‍ഭവനില്‍ ദിനകരന്‍ (59), മക്കളായ നിതിന്‍ (23), രോഹിത് (20) എന്നിവരാണ് അറസ്റ്റിലായത്. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് പരിക്കേറ്റ ഇടയം ഉദയഭവനില്‍ ഉമേഷ് (45) ആണ് കഴിഞ്ഞമാസം 16-ാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍വെച്ച് മരിച്ചത്.

മര്‍ദ്ദനമേറ്റ് ചികിത്സയിലിരിക്കെ ഇടയം ഉദയഭവനില്‍ ഉമേഷ് (45) ആണ് കഴിഞ്ഞമാസം 16-ാം തീയതി തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെച്ച് മരിച്ചത്. മരണകാരണം മര്‍ദ്ദനമേറ്റതാണെന്ന് പോസ്റ്റ് മോര്‍ട്ടത്തില്‍ കണ്ടെത്തി. പിന്നാലെയാണ് ദിനകരനേയും മക്കളെയും പൊലീസ് കസ്റ്റഡിയിലെടുത്തത്. അഞ്ചല്‍ എസ്എച്ച്ഒ ഹരീഷ്, എസ്‌ഐ പ്രജീഷ്‌കുമാര്‍, ഗ്രേഡ് എസ്‌ഐ.ഉദയന്‍, എസ്സിപിഒ വിനോദ്കുമാര്‍, സിപിഒ. സംഗീത് എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.

കൊല്ലപ്പെട്ട ഉമേഷും അമ്മാവനായ ദിനകരും അടുത്തടുത്തായാണ് താമസിക്കുന്നതെന്നും സ്ഥിരമായി മദ്യപിച്ചെത്തുന്ന ഉമേഷ് ദിനകരന്റെ വീട്ടിലെത്തി അസഭ്യം പറയാറുണ്ടെന്ന് പൊലീസ് പറഞ്ഞു. ഇതിനെ തുടര്‍ന്ന് ദിനകരന്‍ പൊലീസില്‍ പരാതി നല്‍കിയിരുന്നു. ജൂണ്‍ എട്ടാം തീയതി ഉമേഷ് ദിനകരന്റെ വീട്ടിലെത്തി അസഭ്യം പറയുകയും മര്‍ദ്ദിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ഇതിനെ തുടർന്നായിരുന്നു മർദ്ദനം.

Top