CMDRF

രണ്ടര വയസുകാരിയുടെ കൊലപാതകം; അമ്മ ഷഹാനത്തിന്റെ മൊഴിയെടുക്കും

രണ്ടര വയസുകാരിയുടെ കൊലപാതകം; അമ്മ ഷഹാനത്തിന്റെ മൊഴിയെടുക്കും
രണ്ടര വയസുകാരിയുടെ കൊലപാതകം; അമ്മ ഷഹാനത്തിന്റെ മൊഴിയെടുക്കും

മലപ്പുറം: കാളികാവിലെ രണ്ടര വയസുകാരിയുടെ കൊലപാതകത്തില്‍ അമ്മ ഷഹാനത്തിന്റെ മൊഴി ഇന്ന് രേഖപ്പെടുത്തും. ഷഹാനത്തിന്റെ ബന്ധുക്കളുടെ മൊഴിയെടുക്കാനും പൊലീസ് തീരുമാനിച്ചിട്ടുണ്ട്. കുട്ടിയെ പിതാവ് മുഹമ്മദ് ഫായിസ് മര്‍ദിച്ച് കൊലപ്പെടുത്തുമ്പോള്‍ ഇയാളുടെ അമ്മയുള്‍പ്പെടെയുള്ളവര്‍ വീട്ടിലുണ്ടായിരുന്നു.

കുഞ്ഞിനെ ഇയാള്‍ ക്രൂരമായി മര്‍ദിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് പോസ്റ്റ്മോര്‍ട്ടംറിപ്പോര്‍ട്ട്. മര്‍ദ്ദനമേറ്റതിനെ തുടര്‍ന്ന് തലയില്‍ രക്തസ്രാവമുണ്ടായതാണ് മരണ കാരണം. ശരീരത്തില്‍ ഉടനീളം സിഗരറ്റു കൊണ്ട് പൊള്ളിച്ച പാടുകളും മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. മര്‍ദ്ദനമേറ്റ് ബോധം പോയ ശേഷം കുഞ്ഞിനെ എറിഞ്ഞു പരിക്കേല്‍പ്പിച്ചു. വാരിയെല്ലുകള്‍ ഒടിഞ്ഞു നുറുങ്ങിയ നിലയിലാണെന്നും പോസ്റ്റ്മോര്‍ട്ടത്തില്‍ വ്യക്തമായി.

കുട്ടിയുടെ ഉമ്മ ഷഹാനത്തിനെ ഫായിസ് ഉപദ്രവിച്ചെന്നു കാട്ടി പൊലീസില്‍ മുമ്പ് പരാതി നല്‍കിയിരുന്നെങ്കിലും നടപടി എടുത്തില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. കേസില്‍ പിതാവ് മുഹമ്മദ് ഫായിസിനെ അടുത്ത മാസം ഏഴു വരെ മഞ്ചേരി ഒന്നാം ക്ലാസ് മജിസട്രേറ്റ് കോടതി റിമാന്‍ഡ് ചെയ്തു. പ്രതിക്കെതിരെ
കൊലക്കുറ്റത്തിന് പുറമെ ബാല നീതി നിയമത്തിലെ വകുപ്പുകളും ചുമത്തിയിട്ടുണ്ട്.

Top