CMDRF

മസ്കറ്റ്; വാ​ദി​ദൈ​ഖ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ 15 ന് ​തു​റ​ക്കും

ഖു​റി​യാ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന 'വാ​ദി​ദൈ​ഖ' നിലവിൽ അ​റേ​ബ്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ണ​ക്കെ​ട്ടു​ക​ളി​ലൊ​ന്നാ​ണ്.

മസ്കറ്റ്; വാ​ദി​ദൈ​ഖ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ 15 ന് ​തു​റ​ക്കും
മസ്കറ്റ്; വാ​ദി​ദൈ​ഖ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ 15 ന് ​തു​റ​ക്കും

മസ്കറ്റ്: സെ​പ​റ്റം​ബ​ർ 15ന് ഗ​വ​ർ​ണ​റേ​റ്റി​ലെ വാ​ദി​ദൈ​ഖ അ​ണ​ക്കെ​ട്ടി​ന്‍റെ ഷ​ട്ട​റു​ക​ൾ ​തു​റ​ക്കു​മെ​ന്ന് കൃ​ഷി, മ​ത്സ്യ​ബ​ന്ധ​നം, ജ​ല​വി​ഭ​വ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​തി​ലൂ​ടെ 15ദശലക്ഷം മെ​ട്രി​ക്യൂ​ബ് വെ​ള്ളം പു​റ​ത്തു​വി​ടാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്. അതേസമയം മ​സ്‌​ക​ത്തി​ൽ​ നി​ന്ന് 75 കി​ലോ​മീ​റ്റ​ർ അ​ക​ലെ ഖു​റി​യാ​ത്തി​ൽ സ്ഥി​തി ചെ​യ്യു​ന്ന ‘വാദിദൈഖ’ നിലവിൽ അ​റേ​ബ്യ​ൻ ഉ​പ​ഭൂ​ഖ​ണ്ഡ​ത്തി​ലെ ഏ​റ്റ​വും വ​ലി​യ അ​ണ​ക്കെ​ട്ടു​ക​ളി​ലൊ​ന്നാ​ണ്.


നൂ​റ് ദ​ശ​ല​ക്ഷം മെ​ട്രി​ക്യൂ​ബ് സം​ഭ​ര​ണ​ശേ​ഷി​യും 75മീ​റ്റ​ർ ഉ​യ​ര​വു​മു​ണ്ട് അ​ണ​ക്കെ​ട്ടി​ന്. ഭൂ​ഗ​ർ​ഭ ജ​ല​സം​ഭ​ര​ണി​ക​ളി​ൽ വെ​ള്ള​​മെ​ത്തി​ക്കുന്നതിനും, ദ​ഘ​മ​ർ, ഹൈ​ൽ അ​ൽ ഗ​ഫ് എന്നി​വി​ട​ങ്ങ​ളി​ലെ കൃ​ഷി​യി​ട​ങ്ങ​ളി​ൽ ജ​ല​സേ​ച​നം ന​ട​ത്തു​ന്ന​തി​നു​മാ​ണ് ഷ​ട്ട​റു​ക​ൾ തു​റ​ക്കു​ന്ന​തെ​ന്ന് മ​ന്ത്രാ​ല​യം വ്യ​ക്ത​മാ​ക്കി. എന്നാൽ അ​പ​ക​ട​ങ്ങ​ൾ ഒ​ഴി​വാ​ക്കാ​ൻ വാദിയി​ൽ​നി​ന്ന് വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും സു​ര​ക്ഷാ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നും മന്ത്രാ​ല​യം പൗ​ര​ന്മാ​രോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

Also Read: വിദേശകാര്യ മന്ത്രി അബ്ദുല്ല അല്‍ യഹ്യ ഇന്ത്യന്‍ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

‘വാ​ദി​ദൈ​ഖ’; മസ്കറ്റിന്റെ സുന്ദരിയായ അണക്കെട്ട്..

WADI DYQAH DAM- MUSCAT

വളരെയേറെ പ്ര​കൃ​തി വൈ​വി​ധ്യം നി​റ​ഞ്ഞ ഒരു പ്ര​ധാ​ന വി​നോ​ദ സ​ഞ്ചാ​ര കേ​ന്ദ്ര​മാ​ണ് വാ​ദി​ദൈ​ഖ സ്ഥി​തി ചെ​യ്യു​ന്ന സ്ഥ​ലം. 120 ഓ​ളം വാ​ദി​ക​ളി​ൽ​നി​ന്ന് വെ​ള്ളം എത്തുന്നതാണ് ഈ ഡാം. ​ഇ​തി​ൽ വ​ർ​ഷ​ത്തി​ൽ എ​ല്ലാ​കാ​ല​ത്തും വെ​ള്ള​മു​ണ്ടാ​വാ​റു​ണ്ട്. ചു​റ്റു​മു​ള്ള​ ഗ്രാ​മ​ങ്ങ​ളി​ൽ ജ​ന​സേ​ച​ന പ​ദ്ധ​തി​യാ​യും അതുപോലെ മേ​ഖ​ല​യെ പെ​ട്ടെ​ന്നു​ള്ള മ​ല​വെ​ള്ള പാ​ച്ചി​ലി​ൽ​ നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കാ​നും ഈ ഡാം ​ഉ​പ​ക​രി​ക്കു​ന്നു​ണ്ട്. വി​ദ​ഗ്ധ​മാ​യ എ​ൻ​ജി​നീ​യ​റി​ങ്ങി​ൽ ഒ​മാ​ൻ പ്ര​കൃ​തി സൗ​ന്ദ​ര്യ​ത്തെ ഒപ്പിയെടു​ക്കു​ന്ന രീതിയി​ൽ ഒ​മാ​നി​ലെ പ്ര​ത്യേ​ക ത​രം ക​ല്ലു​ക​ൾ ഉ​പ​യോ​ഗി​ച്ച് നിർമ്മിച്ചിരിക്കുന്ന ഡാം വാ​ദി​ദൈ​ഖയെ ​ഏറെ മനോഹരമാക്കുന്നുണ്ട്.

Also Read: 34 വ്യാജ എൻജിനീയർമാർ പിടിയിൽ; നിരീക്ഷണം തുടർന്ന് സൗദി അധികൃതർ

ഡാം ​തു​റ​ന്ന​ത് 2012 ലാ​ണ് . ചു​റ്റു​മു​ള്ള മ​ല​ക​ളി​ൽ​ നി​ന്ന് ഒ​ഴു​കി​യെ​ത്തു​ന്ന മ​ഴ വെ​ള്ളം സംഭ​രി​ച്ച് അത് ചെ​റി​യ വെ​ള്ളച്ചാട്ടം വ​ഴി താ​ഴെ​യു​ള്ള ദൈ​ഖ ഗ്രാ​മ​ത്തി​ലേ​ക്ക് ഒഴുക്കുകയാ​യി​രു​ന്നു നി​ർ​മാ​ണ ലക്ഷ്യം.

Top