ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ പേര് വെളിപ്പെടുത്തി; വിവാദത്തിലായി ധ്രുവ് റാഠി

ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ പേര് വെളിപ്പെടുത്തി; വിവാദത്തിലായി ധ്രുവ് റാഠി
ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട ഡോക്ടറുടെ പേര് വെളിപ്പെടുത്തി; വിവാദത്തിലായി ധ്രുവ് റാഠി

ദില്ലി: കൊല്‍ക്കത്തയില്‍ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തില്‍ സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പേരില്‍ രൂക്ഷവിമര്‍ശനത്തിനിരയായിരിക്കുകയാണ് യൂട്യൂബര്‍ ധ്രുവ് റാഠി. എക്‌സില്‍ പോസ്റ്റ് ചെയ്ത കുറിപ്പില്‍ ഇരയായ ഡോക്ടറുടെ പേര് വെളിപ്പെടുത്തിയതാണ് വിമര്‍ശനത്തിന് കാരണം. കൊല്‍ക്കത്തയിലെ ഡോക്ടറുടെ കേസിനെ പരാമര്‍ശിച്ച് ധ്രുവ് റാഠി ‘ജസ്റ്റിസ് ഫോര്‍ നിര്‍ഭയ 2’ എന്ന ഹാഷ്ടാഗോടെ എക്സില്‍ ഒരു പോസ്റ്റ് പങ്കിട്ടതോടെയാണ് വിവാദത്തിന് തുടക്കമായത്. പോസ്റ്റ് ചെയ്തയുടനെ പെട്ടെന്ന് ഡിലീറ്റ് ചെയ്യപ്പെട്ടു. ബംഗാളില്‍ ഭരിക്കുന്ന ടിഎംസി സര്‍ക്കാരിന്റെ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് പോസ്റ്റ് പിന്‍വലിച്ചതെന്ന് വിമര്‍ശനമുയര്‍ന്നു.

എന്നാല്‍ പോസ്റ്റില്‍ നിര്‍ഭയ-2 എന്ന ഉപയോഗിച്ചതിനെതിരെ വിമര്‍ശനമുയര്‍ന്നതിനാലാണ് പോസ്റ്റ് പിന്‍വലിച്ചതെന്നും എന്തുകൊണ്ട് ഡോക്ടറുടെ പേര് ഉപയോഗിച്ചുകൂടെന്ന് തോന്നിയെന്നും ധ്രുവ് പറഞ്ഞു. തുടര്‍ന്നുള്ള പോസ്റ്റില്‍, ഇരയുടെ പേര് ഉള്‍പ്പെടുന്ന ഹാഷ്ടാഗ് ഉപയോഗിച്ചു. ഇതോടെ വ്യാപകമായ വിമര്‍ശനമുയര്‍ന്നു. ബലാത്സംഗത്തിന് ഇരയായവരുടെ ഐഡന്റിറ്റി വെളിപ്പെടുത്തുന്ന നിയമവിരുദ്ധമായ കാര്യമാണ് ധ്രുവ് ചെയ്തതെന്നും നിരവധിപ്പേര്‍ ചൂണ്ടിക്കാട്ടി.

Top