മ​രി​ച്ച​ ആളുകളുടെ പേരുകൾ മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡി​ൽ നിന്ന് നീക്കാൻ നിർദേശം

അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡ് കൈ​വ​ശം​വെ​ക്കു​ന്ന​വ​ർ റേ​ഷ​ൻ കാ​ർ​ഡ് പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റ​ണം

മ​രി​ച്ച​ ആളുകളുടെ പേരുകൾ മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡി​ൽ നിന്ന് നീക്കാൻ നിർദേശം
മ​രി​ച്ച​ ആളുകളുടെ പേരുകൾ മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡി​ൽ നിന്ന് നീക്കാൻ നിർദേശം

കോ​ട്ട​യം: മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡി​ൽ ഉ​ൾ​പ്പെ​ട്ടി​രിക്കുന്ന മ​രി​ച്ച​ ആളുകളുടെ പേരുകൾ നീക്കണം. ച​ങ്ങ​നാ​ശ്ശേ​രി താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സ​റാണ് ഇക്കാര്യം അ​റി​യി​ച്ചത്. ഇതിനായി ഓ​ൺ​ലൈ​നാ​യി അ​പേ​ക്ഷ നൽകാം. അ​ന​ർ​ഹ​മാ​യി മു​ൻ​ഗ​ണ​ന റേ​ഷ​ൻ കാ​ർ​ഡ് കൈ​വ​ശം​വെ​ക്കു​ന്ന​വ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് റേ​ഷ​ൻ കാ​ർ​ഡ് പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റ​ണം.

സ​ർ​ക്കാ​ർ-​അ​ർ​ധ​സ​ർ​ക്കാ​ർ-​പൊ​തു​മേ​ഖ​ല-​സ​ഹ​ക​ര​ണ സ്ഥാ​പ​ന ജീ​വ​ന​ക്കാ​ർ, അ​ധ്യാ​പ​ക​ർ, സ​ർ​വി​സ് പെ​ൻ​ഷ​ൻ​കാ​ർ (പാ​ർ​ട്ട് ടൈം ​ജീ​വ​ന​ക്കാ​ർ, താ​ൽ​ക്കാ​ലി​ക ജീ​വ​ന​ക്കാ​ർ, ക്ലാ​സ്-​നാ​ല്​ ത​സ്തി​ക​യി​ൽ പെ​ൻ​ഷ​നാ​യ​വ​ർ, 5000 രൂ​പ​യി​ൽ താ​ഴെ പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ, 10000 രൂ​പ​യി​ൽ താ​ഴെ സ്വാ​ത​ന്ത്ര്യ​സ​മ​ര പെ​ൻ​ഷ​ൻ വാ​ങ്ങു​ന്ന​വ​ർ ഒ​ഴി​കെ), ആ​ദാ​യ​നി​കു​തി ന​ൽ​കു​ന്ന​വ​ർ, മാ​സം 25,000 രൂ​പ​ക്ക്​ മു​ക​ളി​ൽ വ​രു​മാ​ന​മു​ള്ള​വ​ർ,

സ്വ​ന്ത​മാ​യി ഒ​രേ​ക്ക​റി​നു​മേ​ൽ ഭൂ​മി​യു​ള്ള​വ​ർ (പ​ട്ടി​ക​വ​ർ​ഗ​ക്കാ​ർ ഒ​ഴി​കെ), നാ​ലു ച​ക്ര​വാ​ഹ​നം സ്വ​ന്ത​മാ​യി ഉ​ള്ള​വ​ർ (ഏ​ക ഉ​പ​ജീ​വ​ന​മാ​ർ​ഗ​മാ​യ ടാ​ക്‌​സി ഒ​ഴി​കെ), വി​ദേ​ശ ജോ​ലി​യി​ൽ​നി​ന്നോ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ​നി​ന്നോ 25,000 രൂ​പ മാ​സ​വ​രു​മാ​ന​മു​ള്ള കു​ടും​ബാം​ഗം ഉ​ള്ള​വ​ർ, സ്വ​ന്ത​മാ​യി 1000 ച​തു​ര​ശ്ര അ​ടി​ക്കു​മേ​ലു​ള്ള വീ​ട്, ഫ്ലാ​റ്റ് ഉ​ള്ള​വ​ർ എ​ന്നി​വ​ർ താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫി​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് കാ​ർ​ഡ് പൊ​തു​വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​റ്റ​ണം. ഫോ​ൺ: 0481 2421660, 9188527646.

Top