CMDRF

സ്‌കോഡ കോംപാക്റ്റ് എസ്‌യുവി വരുന്നു; പേരുകൾ ഷോർട്ട്‌ലിസ്റ്റിൽ

സ്‌കോഡ കോംപാക്റ്റ് എസ്‌യുവി വരുന്നു; പേരുകൾ ഷോർട്ട്‌ലിസ്റ്റിൽ
സ്‌കോഡ കോംപാക്റ്റ് എസ്‌യുവി വരുന്നു; പേരുകൾ ഷോർട്ട്‌ലിസ്റ്റിൽ

ടാറ്റ നെക്‌സോണ്‍, മാരുതി ബ്രെസ, മഹീന്ദ്ര 3 എക്‌സ്ഒ എന്നിവയ്ക്കു വെല്ലുവിളി ഉയർത്താൻ ലക്ഷ്യമിട്ട് ചെക്ക് റിപ്പബ്ലിക്ക് വാഹന നിര്‍മാതാക്കളായ സ്‌കോഡ പുത്തന്‍ എസ്‌യുവി ഇന്ത്യന്‍ വിപണിയിലേക്ക്. സബ് കോപാംക്റ്റ് എസ് യുവി വിഭാഗത്തില്‍പ്പെടുന്ന പുതിയ വാഹനം അടുത്തവര്‍ഷം ഇന്ത്യയില്‍ അവതരിപ്പിക്കാനാണ് സ്‌കോഡ പദ്ധതിയിടുന്നത്.

സ്‌കോഡ തങ്ങളുടെ വരാനിരിക്കുന്ന എസ്‌യുവിയുടെ ടീസറും നിരവധി തവണ പുറത്തിറക്കിയിട്ടുണ്ട്. 2024 ഏപ്രിലിൽ വരാനിരിക്കുന്ന കോംപാക്റ്റ് എസ്‌യുവിക്കായി കമ്പനി ആദ്യം 10 ​​പേരുകൾ നിർദ്ദേശിച്ചു. ഇപ്പോൾ കമ്പനി അഞ്ച് പേരുകൾ വരാനിരിക്കുന്ന എസ്‌യുവിക്കായി ഷോർട്ട്‌ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് പുതിയ റിപ്പോര്‍ട്ടുകൾ. സ്കോഡ ക്വിക്ക്, സ്കോഡ കെലോക്, സ്കോഡ കോസ്മിക്, സ്കോഡ കയാക്ക്, സ്കോഡ ക്ലിക്ക് എന്നിവയാണ് ഈ പേരുകൾ. കമ്പനിയുടെ വരാനിരിക്കുന്ന കോംപാക്റ്റ് എസ്‌യുവിയുടെ സാധ്യമായ ഫീച്ചറുകൾ, പവർട്രെയിൻ, വില എന്നിവയെക്കുറിച്ച് വിശദമായി അറിയാം. ‌

പുറത്തിറക്കി ഒരു വര്‍ഷത്തിനിടെ തന്നെ ഒരു ലക്ഷം യൂണിറ്റുകള്‍ നിരത്തിലെത്തിയ മാരുതി ബ്രസ, ടാറ്റ നെക്‌സണ്‍ എന്നിവയ്ക്ക് സമാനമായ മുന്നേറ്റം കാഴ്ചവയ്ക്കാനാകുമെന്നാണ് സ്‌കോഡ പ്രതീക്ഷിക്കുന്നത്. പുതിയ മോഡല്‍ പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മിച്ചതാണ് എന്നതാണ് മറ്റൊരു പ്രത്യേകത. സ്‌കോഡ കുഷാഖിന് സമാനമായി സ്‌കോഡയുടെ MQB A0 IN എന്ന പ്ലാറ്റ്‌ഫോമില്‍ തന്നെയാണ് പുതിയ മോഡലും തയ്യാറാക്കുന്നത്.

ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തുന്ന കമ്പനിയുടെ സ്‌കോഡ കുഷാക്കും സ്ലാവിയയ്‌ക്കും ക്രാഷ് ടെസ്റ്റിൽ ഗ്ലോബൽ എൻസിഎപി 5-സ്റ്റാർ റേറ്റിംഗ് നേടിയിട്ടുണ്ട്. ഇപ്പോൾ കമ്പനിയുടെ സബ്-4 മീറ്റർ എസ്‌യുവിയിലും ഇത് ആവർത്തിക്കും. വരാനിരിക്കുന്ന സ്കോഡ സബ്-4 മീറ്റർ എസ്‌യുവി MQB AO IN പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതായിരിക്കും. ആഗോള വിപണിയിലും ഈ പ്ലാറ്റ്‌ഫോമിന് നല്ല പ്രതികരണമാണ് ലഭിച്ചത്. എങ്കിലും, ഏറ്റവും കൂടുതൽ കാത്തിരിക്കുന്ന എസ്‌യുവിയുടെ പേരിനെക്കുറിച്ച് കമ്പനി ഇതുവരെ ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ല.

ഇതിന് 1.0 ലിറ്റർ 3-സിലിണ്ടർ ടർബോ പെട്രോൾ എഞ്ചിൻ ലഭിക്കും. ഇത് പരമാവധി 115 ബിഎച്ച്പി കരുത്തും 178 എൻഎം പീക്ക് ടോർക്കും സൃഷ്ടിക്കാൻ പ്രാപ്തമാകും. കാറിൻ്റെ എഞ്ചിൻ 6-സ്പീഡ് മാനുവൽ, 6-സ്പീഡ് ടോർക്ക് കൺവെർട്ടറുമായി ജോടിയാക്കും. വരാനിരിക്കുന്ന സ്കോഡ സബ്-4 മീറ്റർ എസ്‌യുവി 2025-ൽ തന്നെ അവതരിപ്പിക്കാനാകും. എട്ടുലക്ഷം മുതൽ 15 ലക്ഷം രൂപ വരെയായിരിക്കും ഇതിന്റെ വില.

Top