തിരുവനന്തപുരം: മന്ത്രിമാറ്റം ആവശ്യപ്പെട്ട് എൻസിപി സംസ്ഥാന നേതൃത്വം ഇന്ന് മുഖ്യമന്ത്രിയെ കാണും. വൈകീട്ട് മൂന്നരയോടെയാണ് കൂടിക്കാഴ്ച. പി സി ചാക്കോ, മന്ത്രി എ കെ ശശീന്ദ്രൻ, തോമസ് കെ തോമസ് എംഎൽഎ എന്നിവരാണ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തുക. എ കെ ശശീന്ദരനെ മാറ്റി പകരം തോമസ് കെ തോമസിനെ മന്ത്രിയാക്കണമെന്നാണ് കേന്ദ്ര നിലപാട്. ഇത് നേതാക്കൾ ഇന്ന് മുഖ്യമന്ത്രിയെ അറിയിക്കും.
രണ്ട് വർഷത്തെ കരാറിനെ കുറിച്ച് തനിക്ക് അറിയില്ലെന്നും മന്ത്രിസ്ഥാനം പാർട്ടി പറഞ്ഞാൽ ഒഴിയുമെന്നും എ കെ ശശീന്ദ്രൻ നേരത്തെ പറഞ്ഞിരുന്നു. തോമസ് കെ തോമസ് മാത്രമല്ല പാർട്ടിയിലെ എല്ലാവരും മന്ത്രിയാകാൻ യോഗ്യരായ നേതാക്കളാണെന്നും അദ്ദേഹം പറഞ്ഞു. മന്ത്രിസ്ഥാന മാറ്റവുമായി ബന്ധപ്പെട്ട് തോമസ് കെ തോമസ് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ചയും നടത്തിയിരുന്നു. പവാർ അനുകൂലിച്ചിട്ടും ശശീന്ദ്രനെ മന്ത്രിസ്ഥാനത്തുനിന്നും മാറ്റാൻ പറ്റാത്ത സ്ഥിതിയാണ് എൻസിപിയിലുള്ളത്.