ഫ്രാന്‍സിനെ സമനിലയില്‍ പിടിച്ച് നെതര്‍ലന്‍ഡ്‌സ്

ഫ്രാന്‍സിനെ സമനിലയില്‍ പിടിച്ച് നെതര്‍ലന്‍ഡ്‌സ്
ഫ്രാന്‍സിനെ സമനിലയില്‍ പിടിച്ച് നെതര്‍ലന്‍ഡ്‌സ്

ലെയ്പ്സിഗ്: യൂറോ കപ്പില്‍ ഫ്രാന്‍സിനെ സമനിലയില്‍ പിടിച്ച് നെതര്‍ലന്‍ഡ്‌സ്. ഇരുടീമുകള്‍ക്കും ഗോള്‍ നേടാന്‍ കഴിഞ്ഞില്ല. ലഭിച്ച അവസരങ്ങള്‍ മുതലാക്കാന്‍ കഴിയാതിരുന്നതോടെ ആര്‍ക്കും ഗോളടിക്കാന്‍ കഴിഞ്ഞില്ല. ഇതോടെ രണ്ട് മത്സരങ്ങളില്‍ നിന്ന് ഇരുടീമുകള്‍ക്കും നാല് പോയിന്റുകളാണുള്ളത്. ഗ്രൂപ്പില്‍ ഒന്നാമത് ഫ്രാന്‍സും നെതര്‍ലാന്‍ഡ്‌സ് രണ്ടാമതുമാണ്.

ഓസ്ട്രിയയ്‌ക്കെതിരായ മത്സരത്തില്‍ പരിക്കേറ്റ നായകന്‍ കിലിയന്‍ എംബാപ്പെ ഇല്ലാതെയാണ് ഫ്രാന്‍സ് കളത്തിലിറങ്ങിയത്. അന്റോയിന്‍ ഗ്രീസ്മാന്‍ ആയിരുന്നു പകരം നായകന്‍. ഒറേലിയന്‍ ചൗമെനി എംബാപ്പയ്ക്ക് പകരം ടീമിലെത്തി. മത്സരത്തില്‍ ആദ്യം ഗോളിനടുത്തെത്തിയത് നെതര്‍ലാന്‍ഡ്‌സ് ആയിരുന്നു. സാവി സിമോണ്‍സ് നല്‍കിയ ത്രൂബോള്‍ സ്വീകരിച്ച ജെറെമി ഫ്രിംപോങ്ങിന്റെ ഷോട്ട് പക്ഷേ ഫ്രഞ്ച് ഗോളി മൈഗ്‌നന്‍ രക്ഷപ്പെടുത്തി. കഴിഞ്ഞ 10 തവണ ഏറ്റുമുട്ടിയതില്‍ ഇതാദ്യമായി ആദ്യ പകുതി ഗോള്‍രഹിതമായി അവസാനിച്ചു.

രണ്ടാം പകുതിയില്‍ 60 മിനിറ്റ് പിന്നിട്ട ശേഷം ഫ്രാന്‍സ് തുടര്‍ച്ചയായി ഡച്ച് ഗോള്‍മുഖം വിറപ്പിച്ചു. 65-ാം മിനിറ്റില്‍ ഗ്രീസ്മാന്‍ ഒരു സുവര്‍ണാവസരം നഷ്ടപ്പെടുത്തി. 69-ാം മിനിറ്റില്‍ നെതര്‍ലന്‍ഡ്‌സിനായി സാവി സിമോണ്‍സ് പന്ത് വലയിലെത്തിച്ചെങ്കിലും ഓഫ്സൈഡില്‍ കുരുങ്ങുകയാണുണ്ടായത്.

Top