ലഹരിയുടെ ഹബ്ബായി കൊച്ചിയും കേരളവും മാറുന്നത് നാടിന് ആപത്താണ്. ശക്തമായ നടപടികൾ പൊലിസും മറ്റ് സർക്കാർ ഏജൻസികളും സ്വീകരിക്കേണ്ടതുണ്ട്. കുട്ടികൾ ലഹരിയ്ക്ക് അടിമയാകാതെ ഇരിക്കാൻ ആവശ്യമായ ജാഗ്രത രക്ഷിതാക്കളും ബന്ധുക്കളും പുലർത്തിയാൽ മാത്രമേ ഈ വിപത്തിൽ നിന്നും നാടിന് രക്ഷപ്പെടാൻ കഴിയുകയൊള്ളൂ.