പുതിയ ഐക്യൂ 79×5ജി ഇന്ത്യയിലെത്തി

പുതിയ ഐക്യൂ 79×5ജി ഇന്ത്യയിലെത്തി

ജറ്റ് 5ജി ഫോണുകള്‍ തേടുന്നവര്‍ക്ക് പരിഗണിക്കാന്‍ കഴിയുന്ന ഏറ്റവും പുതിയ സ്മാര്‍ട്ട്‌ഫോണുമായി പ്രമുഖ ചൈനീസ് സ്മാര്‍ട്ട്‌ഫോണ്‍ ബ്രാന്‍ഡായ ഐക്യൂ രംഗത്ത്. തങ്ങളുടെ Z സീരീസിലേക്കുള്ള കൂട്ടിച്ചേര്‍ക്കലായി ഐക്യൂ 79x 5ജി കമ്പനി ഇന്ത്യയില്‍ അവതരിപ്പിച്ചു. അടുത്തിടെ ഐക്യൂ 79 സീരീസില്‍ ചൈനയില്‍ അവതരിപ്പിക്കപ്പെട്ട ഫോണുകളില്‍ ഒന്നാണിത്. പുതിയ ഐക്യൂ 79x 5ജി ഐക്യൂ Z9x 5G യുടെ വരവോടെ ഇന്ത്യയില്‍ ലഭ്യമായ ഐക്യൂ 79 ഫോണുകളുടെ എണ്ണം രണ്ടായി. കാരണം, ഐക്യൂ 79 ഇതിനകംതന്നെ ഇന്ത്യയില്‍ ലോഞ്ച് ചെയ്തിരുന്നു. ഐക്യൂ 79x 5ജിയുടെ വരവോടെ പണികിട്ടാന്‍ പോകുന്നത് ബജറ്റ് വിലയിലെത്തിയ മറ്റ് സ്മാര്‍ട്ട്‌ഫോണുകള്‍ക്കാണ്. ഐക്യൂ 79x 5ജിയുടെ കടന്നുവരവ് ഇന്ത്യയിലെ ബജറ്റ് 5ജി സ്മാര്‍ട്ട് ഫോണുകള്‍ക്കിടയിലെ മത്സരം ശക്തമാക്കിയിരിക്കുന്നു. വിവോ T3x, റിയല്‍മി P1, പോക്കോ X6, പോക്കോ X6 നിയോ ഫോണുകള്‍ ഉള്‍പ്പെടെ സെഗ്മെന്റിലെ ഒന്നിലധികം മോഡലുകള്‍ക്ക് കനത്ത വെല്ലുവിളിയാണ് ഐക്യൂ 79x 5ജി ഉയര്‍ത്തുന്നത്.

മികച്ച ഫീച്ചറുകള്‍ ഉള്ളതിനാല്‍ മറ്റ് ബജറ്റ് 5ജി ഫോണുകള്‍ക്ക് ശക്തമായ വെല്ലുവിളി ഉയര്‍ത്താന്‍ ഈ ഫോണിന് കഴിയും. ബജറ്റ് വിലയില്‍ ലഭ്യമാകുന്ന 5ജി സ്മാര്‍ട്ട്‌ഫോണ്‍ എന്നതിനൊപ്പം 6000mAh ബാറ്ററിയാണ് ഐക്യൂ 79x 5ജി ഫോണിന്റെ പ്രധാന ഹൈലൈറ്റായി കമ്പനി ഉയര്‍ത്തിക്കാണിക്കുന്നത്. ഇത് ഒറ്റ ചാര്‍ജില്‍ രണ്ട് ദിവസം വരെ നീണ്ടുനില്‍ക്കുമെന്ന് അവകാശപ്പെടുന്നു. ഐക്യൂ 79x 5ജിയുടെ പ്രധാന ഫീച്ചറുകള്‍: സ്‌നാപ്ഡ്രാഗണ്‍ 6 ജെന്‍-1 4nm ചിപ്‌സെറ്റാണ് ഈ സ്മാര്‍ട്ട്‌ഫോണിന്റെ കരുത്ത്. ഇതോടൊപ്പം ഗ്രാഫിക്‌സിനായി അഡ്രിനോ 710 ജിപിയുവും ഇതിലുണ്ട്. 6.72 ഇഞ്ച് 2408×1080 പിക്സലുകള്‍ ഫുള്‍ HD+ സ്‌ക്രീന്‍ ആണ് ഐക്യൂ 79x 5ജിയില്‍ ഉള്ളത്. സ്റ്റോറേജ് മെമ്മറി കാര്‍ഡ് ഉപയോഗിച്ച് 1TB വരെ വികസിപ്പിക്കാം. ആന്‍ഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഫണ്‍ടച്ച്ഒഎസ് 14 ല്‍ ആണ് ഈ ഐക്യൂ ഫോണിന്റെ പ്രവര്‍ത്തനം.

Top