പുതിയ ‘മാരുതി’ സ്വിഫ്റ്റ് ഉടന്‍ വരുന്നു

പുതിയ ‘മാരുതി’ സ്വിഫ്റ്റ് ഉടന്‍ വരുന്നു
പുതിയ ‘മാരുതി’ സ്വിഫ്റ്റ് ഉടന്‍ വരുന്നു

ന്ത്യയില്‍ മെയ് ഒമ്പതിന് ഔദ്യോഗികമായി പുറത്തിറങ്ങാനിരിക്കെ പുതിയ സ്വിഫ്റ്റിന്റെ ബുക്കിങ് മാരുതി സുസുക്കി ആരംഭിച്ചു. ടോക്കണ്‍ തുകയായി 11,000 രൂപ ഓണ്‍ലൈനായോ ഡീലര്‍ഷിപ്പുകളില്‍ നേരിട്ടെത്തി നല്‍കിയോ പുതിയ സ്വിഫ്റ്റ് ബുക്ക് ചെയ്യാനാവും. 2005ല്‍ പുറത്തിറങ്ങിയത് മുതല്‍ ഇന്ത്യയില്‍ സൂപ്പര്‍ഹിറ്റായ സ്വിഫ്റ്റിന്റെ നാലാം തലമുറ വാഹനമാണ് ഇപ്പോള്‍ പുറത്തിറങ്ങുന്നത്. സ്‌റ്റൈലിങിലും സുരക്ഷയിലും ഇന്റീരിയറിലും എന്‍ജിനിലുമെല്ലാം മാറ്റങ്ങളോടെയാണ് പുതിയ സ്വിഫ്റ്റിന്റെ വരവ് മാറ്റങ്ങളോടെയാണ് പുതിയ സ്വിഫ്റ്റിന്റെ വരവ്.

പഴയ സ്വിഫ്റ്റിന്റെ രൂപത്തെ അപേക്ഷിച്ച് പുതിയ സ്വിഫ്റ്റില്‍ ബോണറ്റിലും ബംപറിലും മാറ്റങ്ങളുണ്ട്. സില്‍വര്‍ ഫിനിഷോടു കൂടിയ ഗ്രില്ലും പുതുമയുള്ളതാണ്. നിലവില്‍ സ്വിഫ്റ്റില്‍ ഗ്രില്ലിന്റെ നടുവിലാണ് സുസുകി ലോഗോയെങ്കില്‍ പുതിയ സ്വിഫ്റ്റില്‍ ഗ്രില്ലിന് മുകളിലാണ് ലോഗോ ഉള്ളത്. വശങ്ങളിലേക്കു വരുമ്പോഴാണ് പുതിയ സ്വിഫ്റ്റില്‍ കൂടുതല്‍ മാറ്റങ്ങള്‍ പ്രകടമാവുക. വശങ്ങളിലെ കാരക്ടര്‍ ലൈന്‍ ടെയില്‍ ലാംപുകള്‍ക്ക് മുകളിലേക്കു നീളുന്നു. പുതിയ അലോയ് വീലുകളും ഭംഗി കൂട്ടുന്നു. പിന്നിലെ ഡോറുകളിലെ സി പില്ലറുകളിലേക്ക് കയറ്റിയിരുന്ന ഡോര്‍ ഹാന്‍ഡിലുകള്‍ വീണ്ടും പഴയതുപോലെ താഴേക്കിറക്കിയിട്ടുണ്ട്. ഇതോടെ പിന്നിലെ യാത്രികരുടെ പുറം കാഴ്ച്ച വര്‍ധിപ്പിക്കും 3,860 എംഎം നീളവും 1,695 എംഎം വീതിയും 1,500 എംഎം ഉയരവുമുള്ള പുതിയ സ്വിഫ്റ്റിന്റെ വീല്‍ ബേസ് 2,450എംഎം .നിലവിലെ മോഡലിനെ അപേക്ഷിച്ച് 15എംഎം നീളവും 30 എംഎം ഉയരവും കൂടുതലാണെങ്കില്‍ വീതി 40എംഎം കുറഞ്ഞിരിക്കുകയാണ്. അതേസമയം വീല്‍ ബേസില്‍ മാറ്റങ്ങളില്ല.

ബലേനോ, ഫ്രോങ്സ് തുടങ്ങിയ മോഡലുകളിലെ ഇന്റീരിയര്‍ സവിശേഷതകള്‍ സ്വിഫ്റ്റിലും കാണാം. പുതിയ സ്വിഫ്റ്റിലെ 9.0 ഇഞ്ച് ടച്ച്സ്‌ക്രീനില്‍ ചെറിയ മാറ്റങ്ങളുണ്ട്. എന്നാല്‍ ഇന്‍ഫോടെയിന്‍മെന്റ് യൂണിറ്റ്, എച് വി എ സി കണ്‍ട്രോളും ടോഗിള്‍ സ്വിച്ചുകളും, സ്റ്റിയറിങ് വീല്‍, ഡോറിലെ സ്വിച്ച് ഗിയര്‍ എന്നിവക്കെല്ലാം ഈ മോഡലുകളുമായി സാമ്യത കൂടുതലുണ്ട്. ആറ് എയര്‍ ബാഗുകളും ഇഎസ്പിയും സ്റ്റാന്‍ഡേഡ് സുരക്ഷയായി സ്വിഫ്റ്റില്‍ ഉണ്ടാവുമെന്ന് കരുതപ്പെടുന്നു. എന്‍ജിനിലാണ് സ്വിഫ്റ്റിന്റെ കാര്യത്തില്‍ ഏറ്റവും വലിയ മാറ്റം വിരിക്കുന്നത്. നിലവിലുളള കെ12 ഫോര്‍ സിലിണ്ടര്‍ എന്‍ജിനു പകരം 1.2 ലീറ്റര്‍, ത്രീ സിലിണ്ടര്‍, നാച്ചുറലി അസ്പയേഡ് പെട്രോള്‍ എഞ്ചിനാണ് പുതിയ സ്വിഫ്റ്റിലുള്ളത്.

ഉയര്‍ന്ന ഇന്ധക്ഷമത ഉറപ്പുവരുത്താന്‍ കമ്പനി ശ്രമിച്ചിട്ടുണ്ട്. 24.5 കിലോമീറ്റര്‍ ഇന്ധനക്ഷമത പ്രതീക്ഷിക്കാം. മൈല്‍ഡ് ഹൈബ്രിഡ്. സാങ്കേതികവിദ്യയും പുതിയ സ്വിഫ്റ്റിന്റെ ഇന്ധന ക്ഷമത വര്‍ധിപ്പിക്കും. ഹ്യുണ്ടേയ് ഗ്രാന്‍ഡ് ഐ10 നിയോസ്, ടാറ്റ തിയാഗോ, സിട്രോണ്‍ സി 3 എന്നിവയാണ് മാരുതി സുസുക്കി .സ്വിഫ്റ്റിന്റെ പ്രധാന എതിരാളികള്‍. നിലവില്‍ വിപണിയിലുള്ള സ്വിഫ്റ്റിന് 6.24 ലക്ഷം മുതല്‍ 9.28 ലക്ഷം രൂപ വരെയാണ് വില. അധിക ഫീച്ചറുകള്‍ കൂടി കണക്കിലെടുത്താല്‍ വില ചെറിയ തോതില്‍ വര്‍ധിക്കാനിടയുണ്ട്. ഏതാനും ആഴ്ച്ചകള്‍ക്ക് മുമ്പാണ് സ്വിഫ്റ്റിന്റെ വില മാരുതി സുസുക്കി വര്‍ധിപ്പിച്ചത്. പുതിയ സ്വിഫ്റ്റിന് കാര്യമായ വില വ്യത്യാസമില്ലെന്ന കാണിക്കാനുള്ള നീക്കമായും ഇത് വിലയിരുത്തപ്പെടുന്നുണ്ട്.

Top