CMDRF

‘പടക്കുതിര’യുടെ പുതിയ പോസ്റ്റര്‍ എത്തി

ദീപു എസ് നായര്‍, സന്ദീപ് സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്

‘പടക്കുതിര’യുടെ പുതിയ പോസ്റ്റര്‍ എത്തി
‘പടക്കുതിര’യുടെ പുതിയ പോസ്റ്റര്‍ എത്തി

ജു വര്‍ഗീസിനെ നായകനാക്കി സാലോണ്‍ സൈമണ്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ‘പടക്കുതിര’. ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. നന്ദു, ജോമോന്‍ ജ്യോതിര്‍, രഞ്ജി പണിക്കര്‍, അഖില്‍ കവലയൂര്‍, സിജാ റോസ്, ഷമീര്‍ തുടങ്ങിയവരാണ് പോസ്റ്ററില്‍ ഉള്ളത്.

നന്ദകുമാര്‍ എന്ന പത്ര മുതലാളിയായാണ് ചിത്രത്തില്‍ അജു എത്തുന്നത്. തൊണ്ണൂറുകളില്‍ മാധ്യമരംഗത്തെ വിറപ്പിച്ച പത്രാധിപനായ പടക്കുതിര വിശ്വനാഥ മേനോന്റെ മകനായ നന്ദകുമാര്‍ തന്റെ പ്രവര്‍ത്തികളിലൂടെ അച്ഛന്‍ ഉണ്ടാക്കിയ പ്രശസ്തി കളഞ്ഞുകുളിക്കുന്നതും അയാളുടെ സ്ഥാപനത്തിലേക്ക് രവിശങ്കര്‍ എന്ന റിപ്പോര്‍ട്ടര്‍ എത്തുന്നതോടെയുള്ള ചില തുടര്‍ സംഭവങ്ങളുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തം. കോമഡി ആക്ഷന്‍ ഡ്രാമ ജോണറിലുള്ളതാണ് ചിത്രം.

ദീപു എസ് നായര്‍, സന്ദീപ് സദാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. മാബിന്‍സ് പ്രൊഡക്ഷന്‍സ്, ഫീല്‍ ഫ്ലൈയിംഗ് എന്റര്‍ടെയ്ന്‍മെന്റ്സ്, എന്നീ ബാനറുകളില്‍ ബിനി ശ്രീജിത്ത്, മഞ്ജു ശിവാനന്ദന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമയുടെ നിര്‍മ്മാണം നിര്‍വ്വഹിക്കുന്നത്.

സുരാജ് വെഞ്ഞാറമ്മൂട്, ഇന്ദ്രന്‍സ്,നന്ദു ലാല്‍, അഖില്‍ കവലയൂര്‍, ജോമോന്‍, ഷമീര്‍, ദിലീപ് മേനോന്‍, കോട്ടയം രമേശ്, ഷഹീന്‍ സിദ്ദിഖ്, ഷാജു ശ്രീധര്‍, ബൈജു എഴുപുന്ന, ജെയിംസ് ഏലിയ, കാര്‍ത്തിക് ശങ്കര്‍, സ്മിനു സിജോ തുടങ്ങി വലിയൊരു താരനിര തന്നെയാണ് സിനിമയില്‍ ഒരുമിക്കുന്നത്. മൂവാറ്റുപുഴയിലും പരിസര പ്രദേശങ്ങളുമാണ് സിനിമയുടെ പ്രധാന ലൊക്കേഷനുകള്‍.

ഛായാഗ്രഹണം: ജിജു സണ്ണി, സംഗീതം: ധനുഷ് ഹരികുമാര്‍, വിമല്‍ജിത്ത് വിജയന്‍, എഡിറ്റര്‍: ഗ്രേസണ്‍ എസിഎ, കല: സുനില്‍ കുമാരന്‍, ആക്ഷന്‍-മിറാക്കിള്‍ മൈക്കിള്‍, ,ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-ദീപക് നാരായണന്‍, അസോസിയേറ്റ് ഡയറക്ടര്‍-ജിദു സുധന്‍, അസിസ്റ്റന്റ് ഡയറക്ടര്‍- രഞ്ജിത്ത് കൃഷ്ണമോഹന്‍, രാഹുല്‍ കെ എം, ജെബിന്‍ ജെയിംസ്, ലിബിന്‍ ബാലന്‍, ജെയ്ബിന്‍ ബേബി, മിഥുന്‍ നായര്‍, സോഷ്യല്‍ മീഡിയ മാനേജര്‍-അരുണ്‍ കുമാര്‍, ലൈന്‍ പ്രൊഡ്യൂസര്‍: ഡോ.അജിത്ത് ടി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: വിനോഷ് കെ കൈമള്‍, കോസ്റ്റ്യും: മെര്‍ലിന്‍ എലിസബത്ത്, മേക്കപ്പ്: രതീഷ് വിജന്‍, പിആര്‍ഒ: എഎസ് ദിനേശ്, അക്ഷയ് പ്രകാശ്.

Padakuthira

Top