മുംബൈ: സ്ത്രീ 2 വിന്റെ വമ്പന്‍ ബോളിവുഡ് ഹിറ്റിന് ശേഷം ദിനേഷ് വിജന്റെ മഡ്ഡോക് ഫിലിംസിന്റെ സൂപ്പര്‍നാച്വറല്‍ യൂണിവേഴ്സിലെ അടുത്ത ചിത്രം പ്രഖ്യാപിച്ചു. തമ എന്ന പുതിയ ചിത്രത്തിലൂടെ പുതിയ താരനിരയാണ് എത്തുന്നത്.
ആയുഷ്മാന്‍ ഖുറാനയും രശ്മിക മന്ദാനയുമാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. മുന്‍ജ്യ എന്ന സൂപ്പര്‍നാച്വറല്‍ യൂണിവേഴ്സിലെ ചിത്രം സംവിധാനം ചെയ്ത ആദിത്യ സര്‍പോത്തര്‍ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. പരേഷ് റാവല്‍, നവാസുദ്ദീന്‍ സിദ്ദിഖി എന്നിവരും ഈ ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തും.
2025 ദീപാവലിക്കായിരിക്കും തമ റിലീസ് ചെയ്യുക. സ്ത്രീ, ഭേഡിയ, മുഞ്ജ്യ എന്നിവയുടെ അതേ യൂണിവേഴ്സിലാണ് ഈ ചിത്രം വരുന്നത്. ബോളിവുഡ് ട്രേഡ് അനലിസ്റ്റ് തരണ്‍ ആദര്‍ശ് ആണ് ചിത്രത്തിന്റെ ടൈറ്റില്‍ ടീസര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
‘ഈ പ്രപഞ്ചത്തിന് ഒരു പ്രണയകഥ ആവശ്യമായിരുന്നു, നിര്‍ഭാഗ്യവശാല്‍, ഇത് രക്തരൂക്ഷിതമായ ഒന്നാണ്’ എന്നാണ് ടീസര്‍ വീഡിയോയിലെ തുടക്ക വാചകം, പശ്ചാത്തലത്തില്‍ അരിജിത് സിംഗിന്റെ ശബ്ദത്തില്‍ ഒരു ഗാനവും ഉണ്ട്. ഒരു വമ്പയര് പ്രണയകഥയാണ് ഇത്തവണ മഡ്ഡോക് സൂപ്പര്‍നാച്വറല്‍ യൂണിവേഴ്സില് പറയുന്നത് എന്നാണ് സൂചന.