നിസാന്‍ പട്രോള്‍ എത്തുന്നു; വിപണിയിലെത്തിക്കുക ഏറ്റവും പുതിയ മോഡല്‍

ആഗോള വിപണിയില്‍ എസ്യുവിക്ക് 3.5 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V6 പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 425 bhp കരുത്തില്‍ പരമാവധി 700 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്.

നിസാന്‍ പട്രോള്‍ എത്തുന്നു; വിപണിയിലെത്തിക്കുക ഏറ്റവും പുതിയ മോഡല്‍
നിസാന്‍ പട്രോള്‍ എത്തുന്നു; വിപണിയിലെത്തിക്കുക ഏറ്റവും പുതിയ മോഡല്‍

നിസാന്‍ അവരുടെ എക്കാലത്തെയും മികച്ച വണ്ടിയായ പട്രോള്‍ ഇന്ത്യയിലേക്കെത്തിക്കാന്‍ ഒരുങ്ങുകയാണ്. ഈ വര്‍ഷം ഇന്ത്യയില്‍ ആദ്യം കംപ്ലീറ്റ്‌ലി ബില്‍റ്റ് അപ്പ് യൂണിറ്റായി പുറത്തിറക്കിയ X ട്രെയിലിനേക്കാള്‍ മുകളിലായിരിക്കും പട്രോളിന്റെ സ്ഥാനം.

ടൊയോട്ട ലാന്‍ഡ് ക്രൂയിസര്‍ പ്രാഡോ എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. ഇതിന് പിന്നാലെയാണ് പ്രാഡോയ്ക്ക് വെല്ലുവിളി ഉയര്‍ത്തി നിസാന്‍ പട്രോള്‍ കൂടി ഇന്ത്യയിലേക്ക് എത്തുന്നത്. എന്നാല്‍ 2020ല്‍ ഇന്ത്യയിലേക്ക് എത്തിക്കാനിരുന്ന വാഹനമായിരുന്നു പട്രോള്‍. അവസാന നിമിഷം അന്ന് അവതരണം വേണ്ടെന്ന് വെക്കുകയായിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ വാഹന വിപണിയില്‍ വന്ന മാറ്റമാണ് നിസാനെ വീണ്ടും പട്രോളില്‍ ഇന്ത്യയിലേക്ക് എത്തിക്കാന്‍ പ്രേരിപ്പിക്കുന്നത്.

Also Read: ഇറാനിലെ ആകാശത്ത് കയറാൻ ഇസ്രയേൽ യുദ്ധ വിമാനങ്ങൾക്ക് സാധിച്ചില്ല; അവകാശവാദം പൊളിയുന്നു

അടുത്തിടെ പുതുതായി അവതരിപ്പിച്ച പട്രോളിന്റെ ഏറ്റവും പുതിയ മോഡലാവും നമ്മുടെ രാജ്യത്തേക്കും എത്തിക്കുക. നിരവധി ഹൈടെക് ഫീച്ചറുകളാല്‍ സമ്പന്നമാണ് ഏറ്റവും പുതിയ നിസാന്‍ പട്രോള്‍. പിന്‍ യാത്രക്കാര്‍ക്കായി ഡ്യുവല്‍ 12.8 ഇഞ്ച് സ്‌ക്രീന്‍, ജെസ്റ്റര്‍ കണ്‍ട്രോളോടുകൂടിയ 14.3 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, 14.3 ഇഞ്ച് ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഹെഡ്സ് അപ്പ് ഡിസ്‌പ്ലേ (HUD), 360ഡിഗ്രി ക്യാമറ തുടങ്ങീ നിരവധി സവിശേഷതകളാണ് പട്രോളില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

ആഗോള വിപണിയില്‍ എസ്യുവിക്ക് 3.5 ലിറ്റര്‍ ട്വിന്‍-ടര്‍ബോ V6 പെട്രോള്‍ എഞ്ചിനാണ് തുടിപ്പേകുന്നത്. 425 bhp കരുത്തില്‍ പരമാവധി 700 Nm ടോര്‍ക്ക് വരെ ഉത്പാദിപ്പിക്കാന്‍ ശേഷിയുള്ളതാണ്. 9-സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് ട്രാന്‍സ്മിഷന്‍ ചുമതലകള്‍ കൈകാര്യം ചെയ്യുന്നത്. നിസാന്‍ പട്രോളിന്റെ ഏറ്റവും പുതിയ തലമുറ നിലവില്‍ ലെഫ്റ്റ് ഹാന്‍ഡ് ഡ്രൈവ് വിപണികളില്‍ മാത്രമാണ് വില്‍ക്കുന്നത്.

Top