മോസ്‌കോ: റഷ്യക്ക് വേണ്ടി പോരാടനെത്തിയ ഉത്തരകൊറിയന്‍ സൈന്യം പോണ്‍ വീഡിയോക്ക് അടിമകളെന്ന് റിപ്പോര്‍ട്ട്. അനിയന്ത്രിതമായ ഇന്റര്‍നെറ്റ് കിട്ടിയപ്പോള്‍ യുദ്ധത്തിന് പോകുന്നതിന് പകരം ഇവര്‍ സദാസമയം പോണ്‍ വീഡിയോ കണ്ടിരിക്കുകയാണ് എന്നാണ് ഫിനാന്‍ഷ്യല്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.
ഉത്തരകൊറിയ റഷ്യയുമായുള്ള ഉഭയകക്ഷി ബന്ധം ദൃഢമാക്കുന്നതിന്റെ ഭാഗമായാണ് റഷ്യയെ സഹായിക്കാന്‍ ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ പട്ടാളത്തെ അയച്ചത്. നിലവില്‍ 10000 പട്ടാളക്കാരെയാണ് ഉത്തരകൊറിയ റഷ്യയിലേക്ക് അയച്ചത്.
Also Read : റഷ്യ – ഉത്തര കൊറിയ കൂട്ടുകെട്ട് യുഎസ് സുരക്ഷയ്ക്ക് ഭീഷണി; മാര്‍ക്ക് റുട്ടെ
ഇതില്‍ 7000 പട്ടാളക്കാര്‍ക്ക് കിഴക്കന്‍ റഷ്യയിലെ വിവിധ ഇടങ്ങളിലായാണ് ഇവര്‍ക്ക് പരിശീലനം നല്‍കിയത്. എകെ-12 തോക്കുകളും മോര്‍ട്ടാര്‍ റൗണ്ടുകളും ഉള്‍പ്പെടെയുള്ള ആയുധങ്ങളുമായി കൊറിയന്‍ പട്ടാളക്കാരെ റഷ്യ-യുക്രൈന്‍ അതിര്‍ത്തിയില്‍ വിന്യസിച്ചുകഴിഞ്ഞു. റഷ്യയിലെ കുര്‍സ്‌ക് മേഖലയിലാണ് ഉത്തരകൊറിയന്‍ സൈന്യം ഉക്രേനിയന്‍ സേനയുമായി ആദ്യമായി ഏറ്റുമുട്ടുന്നതെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഉക്രെയ്‌നിലെ റഷ്യയുടെ ‘സൈനിക നീക്കത്തിന് ദീര്‍ഘകാല പിന്തുണ നല്‍കുമെന്ന് ഉത്തരകൊറിയ വ്യക്തമാക്കുന്നു.
ഉത്തരകൊറിയില്‍ സൈനികര്‍ക്കുള്‍പ്പെടെ ഇന്റര്‍നെറ്റ് ഉപയോഗത്തിനു വലിയ നിയന്ത്രണമുണ്ട്. പോണ്‍ വിഡിയോ കാണുന്നത് വധശിക്ഷ വരെ ലഭിക്കാവുന്ന കുറ്റവുമാണ് അവിടെ. എന്നാല്‍ റഷ്യയില്‍ നിയന്ത്രണമില്ലാത്ത ഇന്റര്‍നെറ്റ് സേവനം ലഭിച്ചു. ഇത് മുതലെടുത്താണ് സൈനികര്‍ പോണ്‍ വീഡിയോകള്‍ക്ക് അടിമപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്.