വിജ്ഞാപനം വ്യാജം; മുന്നറിയിപ്പുമായി ആരോഗ്യ സർവകലാശാല

പ്രവേശന പ്രക്രിയ പൂർത്തിയാക്കുന്നതിന്‍റെ അന്തിമ തീയതി വ്യക്തമാക്കുന്നതല്ലാതെ ഒരു കോളജിലെയും പ്രവേശന പ്രക്രിയയെക്കുറിച്ചുള്ള വിജ്ഞാപനം സർവകലാശാല ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല

വിജ്ഞാപനം വ്യാജം; മുന്നറിയിപ്പുമായി ആരോഗ്യ സർവകലാശാല
വിജ്ഞാപനം വ്യാജം; മുന്നറിയിപ്പുമായി ആരോഗ്യ സർവകലാശാല

തൃശൂർ: എൻ.ആർ.ഐ മാനേജ്‌മെന്‍റ് നഴ്‌സിങ് കോളജുകളുടെ പ്രവേശന പ്രക്രിയയിൽ പ്രവേശനത്തിനുള്ള അവസാന തീയതി ഹൈകോടതി നിർദേശപ്രകാരം മാറ്റിയതായി കേരള ആരോഗ്യശാസ്ത്ര സർവകലാശാലയുടേതെന്ന പേരിൽ വരുന്ന വിജ്ഞാപനം വ്യാജമാണെന്ന് രജിസ്ട്രാർ അറിയിച്ചു.

നിലവിൽ പ്രവേശന പ്രക്രിയ പൂർത്തിയാക്കുന്നതിന്‍റെ അന്തിമ തീയതി വ്യക്തമാക്കുന്നതല്ലാതെ ഒരു കോളജിലെയും പ്രവേശന പ്രക്രിയയെക്കുറിച്ചുള്ള വിജ്ഞാപനം സർവകലാശാല ഇതുവരെ പുറപ്പെടുവിച്ചിട്ടില്ല.

Also Read: മഹാരാജാസ് കോളേജിന് ഓട്ടോണമസ് പദവി നീട്ടി നല്‍കാതെ യുജിസി

വ്യാജ വിജ്ഞാപനത്തെക്കുറിച്ചുള്ള അന്വേഷണത്തിനും തുടർനടപടികൾക്കും സർവകലാശാല സൈബർ സെക്യൂരിറ്റി സെല്ലിൽ പരാതി രജിസ്റ്റർ ചെയ്തതായും അറിയിപ്പിൽ പറയുന്നു.

Top