CMDRF

മഞ്ഞപ്പിത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; മൂന്നുപേരുടെ ആരോഗ്യനില ഗുരുതരം

മഞ്ഞപ്പിത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; മൂന്നുപേരുടെ ആരോഗ്യനില ഗുരുതരം
മഞ്ഞപ്പിത്ത രോഗികളുടെ എണ്ണം വര്‍ധിക്കുന്നു; മൂന്നുപേരുടെ ആരോഗ്യനില ഗുരുതരം

പെരുമ്പാവൂര്‍: വേങ്ങൂരില്‍ മഞ്ഞപ്പിത്തം ബാധിച്ചവരുടെ എണ്ണം 153 ആയി. മൂന്ന് പേരുടെ ആരോഗ്യനില അതീവഗുരുതരമായി തുടരുന്നു. രണ്ട് സ്വകാര്യ ആശുപത്രികളിലായി ഗുരുതരാവസ്ഥയില്‍ കഴിയുന്ന മൂന്ന് പേരില്‍ ഒരാളുടെ ജീവന്‍ നിലനിര്‍ത്തുന്നത് വെന്റിലേറ്റര്‍ സഹായത്തിലൂടെയാണ്.

രോഗബാധിതരുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ജല അതോറിറ്റി ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണമെന്ന ആവശ്യവും ശക്തമാവുകയാണ്. ജല വിതരണത്തിലുണ്ടായ ഗുരുതര വീഴ്ച്ചയാണ് രോഗം പടര്‍ന്നു പിടക്കാന്‍ കാരണമെന്നാണ് ആരോപണം.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ വിതരണം ചെയ്ത വെള്ളത്തില്‍ ക്ലോറിന്റെ അംശം പോലും കണ്ടെത്താനായില്ല. താല്‍ക്കാലിക ജീവനക്കാരുടെ പരിചയക്കുറവാണ് ക്ലോറിനേഷനില്‍ വന്ന വീഴ്ചയ്ക്ക് കാരണമായി ജലഅതോറിറ്റിയുടെ വിശദീകരണം. സംഭവത്തില്‍ കളക്ടറുടെ നിര്‍ദേശ പ്രകാരമുള്ള അന്വേഷണം ആരംഭിച്ചു.

Top