CMDRF

റെക്കോഡുകള്‍ തകര്‍ത്ത് ജപ്പാന്റെ വാര്‍ധക്യം

രാജ്യത്തെ ജനസംഖ്യയുടെ 29.3 ശതമാനവും വാര്‍ധക്യത്തിലെത്തിയെന്നാണ് കണക്കുകള്‍

റെക്കോഡുകള്‍ തകര്‍ത്ത് ജപ്പാന്റെ വാര്‍ധക്യം
റെക്കോഡുകള്‍ തകര്‍ത്ത് ജപ്പാന്റെ വാര്‍ധക്യം

ജപ്പാനില്‍ 65 വയസ്സോ അതിൽ കൂടുതലോ പ്രായമുള്ളവരുടെ എണ്ണം റെക്കോഡ് തകര്‍ത്ത് 3.62 കോടിയിലെത്തി. രാജ്യത്തെ ജനസംഖ്യയുടെ 29.3 ശതമാനവും വാര്‍ധക്യത്തിലെത്തിയെന്നാണ് ആഭ്യന്തര വാര്‍ത്താവിനിമയ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പറയുന്നത്. ഞായറാഴ്ചയാണ് കണക്ക് പുറത്തു വന്നത്.

ഇറ്റലി, പോര്‍ച്ചുഗല്‍, ഗ്രീസ്, ഫിന്‍ലന്‍ഡ്, ജര്‍മനി തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും മുകളിലാണ് ജപ്പാന്റെ സ്ഥാനം. 19.3 ശതമാനമുള്ള ദക്ഷിണ കൊറിയയും 14.7 ശതമാനത്തില്‍ നില്‍ക്കുന്ന ചൈനയുമാണ് പട്ടികയില്‍ മുന്നിലുള്ള മറ്റ് ഏഷ്യന്‍ രാജ്യങ്ങള്‍. ഇതോടെ ഒരുലക്ഷത്തിലധികം ജനസംഖ്യയുള്ള രാജ്യങ്ങളില്‍ പ്രായമായവരുടെ അനുപാതം ഏറ്റവും കൂടുതലുള്ള രാജ്യമായി ജപ്പാന്‍ മാറി.

ALSO READ: ബി.എ.പി.എസ് സ്വാമിനാരായൺ ക്ഷേത്രം നശിപ്പിച്ചതിൽ പ്രതിഷേധം അറിയിച്ച് ഇന്ത്യ

രാജ്യത്തിന്റെ ആകെ ജനസംഖ്യ കുറഞ്ഞുവരുന്നതും ആശങ്ക സൃഷ്ടിക്കുന്നു. പ്രായമായവര്‍ക്കുവേണ്ടിയുള്ള ചികിത്സയ്ക്കും ക്ഷേമത്തിനുമുള്ള ചെലവുകൂടി വരുമ്പോള്‍, തൊഴിലെടുക്കാന്‍ ശേഷിയുള്ളവരുടെ എണ്ണം കുറഞ്ഞുവരുന്നത് രാജ്യത്തിന്റെ പുരോഗതിയെയും സാമ്പത്തികഭദ്രതയെയും ബാധിക്കുമോയെന്ന ആശങ്കയിലാണ് ജപ്പാന്‍.

Top