CMDRF

അമിതവണ്ണം കുറച്ച് വൈറലായി, ഒടുവിൽ, ഹൃദയാഘാതത്താൽ ദാരുണാന്ത്യം

2019 മുതൽ തന്റെ ബോഡിബിൽഡിങ് യാത്രയേക്കുറിച്ച് സാമൂഹികമാധ്യമത്തിലൂടെ നിരന്തരം പങ്കുവെക്കുകയും ചെയ്തിരുന്നു ഈ പത്തൊമ്പതുകാരൻ.

അമിതവണ്ണം കുറച്ച് വൈറലായി, ഒടുവിൽ, ഹൃദയാഘാതത്താൽ ദാരുണാന്ത്യം
അമിതവണ്ണം കുറച്ച് വൈറലായി, ഒടുവിൽ, ഹൃദയാഘാതത്താൽ ദാരുണാന്ത്യം

മ്മളെ അതിശയിപ്പിക്കുന്ന രീതിയിൽ വണ്ണം കുറച്ചതിനേത്തുടർന്ന് വാർത്തകളിൽ നിറഞ്ഞുനിന്നിരുന്ന ഒരു ബ്രസീലിയൻ ബോഡിബിൽഡർ അന്തരിച്ചു. അതേസമയം ഹൃദയാഘാതമുണ്ടായാണ് ഈ പത്തൊമ്പതുകാരനായ മതിയുസ് പാവ്ലക് ഞായറാഴ്ച അന്തരിക്കാൻ കാരണമെന്നാണ് റിപോർട്ടുകൾ പറയുന്നത്.

വണ്ണം കുറക്കാൻ അത്ര എളുപ്പമല്ല എന്ന നമുക്ക് എല്ലാവർക്കും അറിയാം, അമിതവണ്ണമുണ്ടായിരുന്ന മതിയുസിന്റെ വണ്ണംകുറയ്ക്കൽ യാത്ര സാമൂഹിക മാധ്യമങ്ങളിലൊക്കെ വൈറലായിരുന്നു. അഞ്ചുവർഷം കൊണ്ടാണ് മതിയുസ് അതിശയിപ്പിക്കുന്ന ഈ രൂപമാറ്റം നടത്തി ബോഡിബിൽഡറായത്. അതേസമയം പ്രാദേശികമായി സംഘടിപ്പിച്ച ബോഡിബിൽഡിങ് മത്സരങ്ങളിലും വിജയം നേടിയിരുന്നു മതിയുസ്. 2019 മുതൽ തന്റെ ബോഡിബിൽഡിങ് യാത്രയേക്കുറിച്ച് സാമൂഹികമാധ്യമത്തിലൂടെ നിരന്തരം പങ്കുവെക്കുകയും ചെയ്തിരുന്നു ഈ പത്തൊമ്പതുകാരൻ

Also Read: വണ്ണം കുറയ്ക്കണോ ? അത്താഴത്തിന് ശേഷം കുടിക്കേണ്ട പാനീയങ്ങൾ

സ്റ്റിറോയ്ഡുകളുടെ അമിതോപയോഗമോ മരണകാരണം

matheus.pavlak

തന്റെ അമിതവണ്ണത്തിന് പരി​ഹാരമായി വർക്കൗട്ട് തുടങ്ങിയയാളാണ് പത്തൊമ്പതുകാരൻ മതിയുസ് എന്ന് മുൻ ട്രെയിനറായ ലൂകാസ് ചെ​ഗാറ്റി പറഞ്ഞു. 2022-ൽ തങ്ങൾ കണ്ടുമുട്ടുമ്പോൾ പരിശീലനം കൂടുതൽ മെച്ചപ്പെടുത്തുകയും ചാമ്പ്യനായി വളർത്തുന്ന തലത്തിലേക്ക് എത്തുകയും ചെയ്തുവെന്നും ലൂകാസ് പറയുന്നു. അതിനിടെ മതിയുസിന്റെ മരണത്തിനു പിന്നാലെ ബോഡിബിൽഡിങ്ങിന്റെ ഭാ​ഗമായി സ്റ്റിറോയ്ഡുകൾ അമിതമായി ഉപയോ​ഗിച്ചതാണോ മരണത്തിലേക്ക് നയിച്ചത് എന്നും സംശയിക്കുന്നതായി റിപ്പോർട്ടുകളുണ്ട്.

Top