CMDRF

പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് വേദിയായി ഒളിംപിക്‌സ് വേദി

പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് വേദിയായി ഒളിംപിക്‌സ് വേദി
പലസ്തീന്‍ ഐക്യദാര്‍ഢ്യത്തിന് വേദിയായി ഒളിംപിക്‌സ് വേദി

പാരിസ്: പലസ്തീന്‍ ഐക്യ ദാര്‍ഢ്യത്തിന് വേദിയായി പാരിസിലെ ഒളിംപിക്‌സ് ഫുട്‌ബോള്‍ മത്സര വേദി. ഇസ്രയേല്‍-മാലി പുരുഷ ഫുട്‌ബോള്‍ മത്സരത്തിനിടയില്‍ ഇസ്രായേലിന്റെ ദേശീയ ഗാനമാലപിച്ചപ്പോഴാണ് കാണികള്‍ പലസ്തീന്‍ ഐക്യദാര്‍ഢ്യ മുദ്രാവാക്യവുമായി രംഗത്തെത്തിയത്. ഇസ്രയേലിന്റെ ദേശീയ ഗാനത്തിന് നേരെ കാണികളില്‍ നിന്ന് വ്യാപക കൂവലുമുണ്ടായി. മാലി ആരാധകര്‍ അവരുടെ ദേശീയഗാനം പാടുകയും ചെയ്തു. ദേശീയ ഗാനത്തിന് ശേഷം ഇസ്രയേല്‍ താരങ്ങള്‍ക്ക് പന്ത് കിട്ടുമ്പോയെല്ലാം ഗ്യാലറിയില്‍ നിന്ന് കൂവലുകളും പ്രതിഷേധങ്ങളുമുണ്ടായി.

മത്സരം 1-1 സമനിലയില്‍ കലാശിച്ചു. ഇസ്രയേല്‍ ടീമിന് വന്‍ സുരക്ഷയാണ് ഫ്രാന്‍സ് നല്‍കിയത്. പാര്‍ക്ക് ഡെസ് പ്രിന്‍സസ് സ്റ്റേഡിയത്തിന് പുറത്തും വരുന്ന വഴിയിലുമെല്ലാം ആയിരത്തിലേറെ ഫ്രാന്‍സ് പൊലീസ് സജ്ജമായിരുന്നു. നേരത്തേ മത്സരത്തിനിടയില്‍ ഇസ്രയേലിനെതിരെ പ്രതിഷേധിക്കുമെന്ന് ഫ്രഞ്ച് ആക്ടിവിസ്റ്റ് ഗ്രൂപ്പയ സൂസന്നെ ഷീല്‍ഡ് അറിയിച്ചിരുന്നു.

Top