ഒളിംപിക്സ്; ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് രണ്ടാം വിജയം

ഒളിംപിക്സ്; ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് രണ്ടാം വിജയം
ഒളിംപിക്സ്; ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ ഇന്ത്യയ്ക്ക് രണ്ടാം വിജയം

പാരിസ്: ഒളിംപിക്സ് പുരുഷ ഹോക്കിയില്‍ രണ്ടാം വിജയം നേടി ഇന്ത്യ. അയര്‍ലന്‍ഡിനെതിരെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് ഇന്ത്യയുടെ വിജയം. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീതാണ് ഇന്ത്യയുടെ രണ്ട് ഗോളുകളും നേടിയത്. അയര്‍ലന്‍ഡിനെതിരായ വിജയത്തോടെ ഇന്ത്യ പൂള്‍ ബിയില്‍ ഒന്നാമതെത്തി. ഇതോടെ ക്വാര്‍ട്ടര്‍ ഫൈനല്‍ സാധ്യത നിലനിര്‍ത്താനും ഇന്ത്യയ്ക്ക് സാധിച്ചു.

ആദ്യ ക്വാര്‍ട്ടറില്‍ത്തന്നെ രണ്ട് ഗോള്‍ നേടിയ ഇന്ത്യ പിന്നീട് പ്രതിരോധം ശക്തമാക്കി വിജയം സ്വന്തമാക്കുകയായിരുന്നു. മികച്ച പ്രകടനമാണ് ഇന്ത്യ മത്സരത്തിന്റെ തുടക്കം മുതല്‍ കാഴ്ച വെച്ചത്. എന്നാല്‍ ഇന്ത്യയ്ക്ക് ലഭിച്ച ആദ്യത്തെ പെനാല്‍റ്റി കോര്‍ണര്‍ മുതലാക്കാന്‍ ഇന്ത്യയ്ക്ക് സാധിച്ചില്ല. എങ്കിലും 11-ാം മിനിറ്റില്‍ തന്നെ ഇന്ത്യയ്ക്ക് ഗോള്‍ നേടാനായി. പെനാല്‍റ്റി സ്ട്രോക്കില്‍ നിന്നായിരുന്നു ഹര്‍മന്‍പ്രീതിന്റെ ഗോള്‍.

രണ്ടാം ക്വാര്‍ട്ടറില്‍ തന്നെ അടുത്ത ഗോളും പിറന്നു. ഇത്തവണ പെനാല്‍റ്റി കോര്‍ണറില്‍ നിന്നായിരുന്നു ഹര്‍മന്‍പ്രീത് സ്‌കോര്‍ ചെയ്തത്. പെനാല്‍റ്റി കോര്‍ണറുകളില്‍ നിന്ന് തിരിച്ചടിക്കാന്‍ അയര്‍ലന്‍ഡിന് അവസരം ലഭിച്ചെങ്കിലും ഇന്ത്യ പ്രതിരോധം ശക്തമാക്കി.ഇന്ത്യയുടെ രണ്ടാം വിജയമാണിത്. ആദ്യ മത്സരത്തില്‍ ശക്തരായ ന്യൂസിലാന്‍ഡിനോട് വിജയിച്ച ഇന്ത്യ രണ്ടാം മത്സരത്തില്‍ അര്‍ജന്റീനയോട് സമനില വഴങ്ങിയിരുന്നു. വ്യാഴാഴ്ച നടക്കുന്ന അടുത്ത മത്സരത്തില്‍ ബെല്‍ജിയമാണ് ഇന്ത്യയുടെ എതിരാളികള്‍.

Top