തിരുവനന്തപുരം: ഒക്ടോബര്‍ 9ന് നടക്കാനിരിക്കുന്ന സഭാ ടിവിയുടെ പുതിയ ചാനലിന്റെ ഉദ്ഘാടനം ബഹിഷ്കരിച്ച് പ്രതിപക്ഷം.പ്രതിപക്ഷ പ്രതിഷേധവും , പ്രതിപക്ഷ നേതാവിന്റെ പ്രസംഗവും സംപ്രേക്ഷണം ചെയ്യുന്നതിൽ നിയന്ത്രണമേർപ്പെടുത്തി, പ്രതിപക്ഷ പ്രതിഷേധം സഭാ ടിവി സംപ്രേക്ഷണം ചെയ്തില്ല തുടങ്ങിയ ആരോപണമുന്നയിച്ചാണ് ബഹിഷ്കരണം.
ഒക്ടോബര്‍ 9ന് വൈകിട്ട് 6.30ന് നിയമസഭയിലെ ആര് ശങ്കരനാരായണന് തമ്പി മെമ്പേഴ്സ് ലോഞ്ചില്‍ നടക്കാനിരിക്കുന്ന പരിപാടി മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സ്പീക്കര്‍ എ.എന്‍ ഷംസീര്‍ അധ്യക്ഷത വഹിക്കുന്ന ചടങ്ങില്‍ ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍ സ്വാഗതം പറയും. കേരള ലെജിസ്ലേറ്റീവ് അസംബ്ലി മീഡിയ ആന്‍ഡ് പാര്‍ലമെന്ററി സ്റ്റഡി സെന്റര്‍ പുതിയതായി ആരംഭിക്കുന്ന അഡ്വാന്‍സ്ഡ് കോഴ്സായ പി.ജി ഡിപ്ലോമ ഇന്‍ പാര്‍ലമെന്ററി സ്റ്റഡീസ്, ബേസിക് സര്‍ട്ടിഫിക്കറ്റ് കോഴ്സിന്റെ പ്രഖ്യാപനം പ്രതിപക്ഷ നേതാവ് വി.ഡി സതീശന് നടത്തും.