വാഷിംഗ്ടൺ: അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിനോടനുബന്ധിച്ചുള്ള പ്രചാരണം ചൂട് പിടിക്കുകയാണ്. റിപ്പബ്ലിക്കൻ സ്ഥാനാർത്ഥിയും മുൻ പ്രസിഡന്റുമായ ഡൊണാൾഡ് ട്രംപും , ഡെമോക്രാറ്റിക് സ്ഥാനാർത്ഥി കമലാ ഹാരിസും നടത്തുന്ന വാശിയേറിയ പ്രചാരണവും ട്രംപിനെതിരെ ഉയരുന്ന ലൈംഗിക പീഡനാരോപണങ്ങളുമാണ് പ്രധാന ചർച്ച.
കഴിഞ്ഞദിവസം കമലാ ഹാരിസിനേയും ജോ ബൈഡനേയും കളിയാക്കിക്കൊണ്ട് ട്രംപ് രംഗത്തെത്തി. ഗ്രീൻ ബേയിലാണ് സംഭവം. ബോയിങ് 757 വിമാനത്തിൽ നിന്നിറങ്ങിയ അദ്ദേഹം നേരെ സമീപത്ത് പാർക്ക് ചെയ്തിരുന്ന ട്രക്കിനടുത്തേക്കാണ് ചെന്നത്. ട്രംപിന്റെ പേര് ഇതിലുമുണ്ടായിരുന്നു. ഡ്രൈവറുടെ ഭാഗത്തെ ഡോർ തുറക്കാൻ ശ്രമിച്ചെങ്കിലും രണ്ടുതവണ പരാജയപ്പെട്ടു. തുടർന്ന് അല്പം പണിപ്പെട്ടാണെങ്കിലും ഡ്രൈവിങ് സീറ്റിലെത്തി. “കമലയുടെയും ജോ ബൈഡൻ്റെയും ബഹുമാനാർത്ഥമാണിത്” എന്നായിരുന്നു സമീപിച്ച മാധ്യമ പ്രവർത്തകരോടുള്ള ട്രംപിന്റെ പ്രതികരണം.
Also Read: യുക്രെയ്നിനെതിരെ പോരാടാന്‍ അയച്ച സൈന്യത്തെ ഉത്തര കൊറിയ പിന്‍വലിക്കണം!
കഴിഞ്ഞദിവസം മാഡിസൺ സ്ക്വയറിൽ നടന്ന തിരഞ്ഞെടുപ്പ് റാലിക്കിടെ ഇതിനോടുള്ള പ്രതികരണമായാണ് ട്രംപ് മാലിന്യ ട്രക്ക് ഓടിച്ചത്. ട്രംപിന്റെ അനുയായികളെ ജോ ബൈഡൻ മാലിന്യങ്ങൾ എന്ന് വിശേഷിപ്പിച്ചിരുന്നു . എന്നാൽ ബൈഡന്റെ പ്രസ്താവന വളച്ചൊടിക്കപ്പെട്ടുവെന്നാണ് വൈറ്റ് ഹൗസ് വൃത്തങ്ങൾ പറഞ്ഞത് . ആളുകൾ ആർക്ക് വോട്ട് ചെയ്യുന്നു എന്നതിനെ അടിസ്ഥാനമാക്കിയുള്ള ഏതൊരു വിമർശനത്തോടും ഞാൻ ശക്തമായി വിയോജിക്കുന്നുവെന്ന് സംഭവത്തിൽ കമലാ ഹാരിസ് പ്രഖ്യാപിച്ചു.