CMDRF

മൊസാദിന്റെ പേജർ എന്ന ആയുധം; എന്താണ് പേജറുകൾ

സെൽഫോണുകൾ ഉപയോഗിച്ചാൽ ട്രാക്ക് ചെയ്യാൻ ഇസ്രയേലിനു സാധിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് ഹിസ്ബുല്ല നേതാവ് ഹസൻ നസ്രുല്ല പേജർ ഉപയോഗിക്കാൻ ഹിസ്ബുല്ല അംഗങ്ങൾക്ക് നിർദേശം നൽകുന്നത്

മൊസാദിന്റെ പേജർ എന്ന ആയുധം; എന്താണ് പേജറുകൾ
മൊസാദിന്റെ പേജർ എന്ന ആയുധം; എന്താണ് പേജറുകൾ

ജറുസലേം: ലെബനനെ ഞെട്ടിച്ചുകൊണ്ടാണ് പേജര്‍ പൊട്ടിത്തെറിച്ചുണ്ടായ സ്‌ഫോടനമുണ്ടായത്. അപകടത്തിൽ 11 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മൂവായിരത്തിലേറെ പേർക്ക് പരുക്കുപറ്റി. ചൊവ്വാഴ്ച ബെയ്‌റൂത്തിലെ തെക്കന്‍ പ്രാന്തപ്രദേശങ്ങളിലും മറ്റ് ഇടങ്ങളിലുമാണ് സ്‌ഫോടനങ്ങള്‍ നടന്നത്. സ്‌ഫോടനത്തിന്റെ കാരണം കണ്ടെത്താനുള്ള പരിശ്രമത്തിലാണ് അധികാരികള്‍. സ്ഫോടനത്തിൽ നിന്നുരക്ഷപ്പെട്ടവർ പേജറുകൾ മാത്രമല്ല മൊബൈലും ടാബും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങൾ തന്നെയും ഇനി ഉപേക്ഷിച്ചേക്കാമെന്നാണ് ന്യൂയോർക്ക് യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് പ്രഫഷനൽ സ്റ്റഡീസിലെ സെന്റർ ഫോർ ഗ്ലോബൽ അഫയേഴ്‌സിൽ പരിശീലകനായ നിക്കോളാസ് റീസ് നിരീക്ഷിച്ചത്.

സെൽഫോണുകൾ ഉപയോഗിച്ചാൽ ട്രാക്ക് ചെയ്യാൻ ഇസ്രയേലിനു സാധിച്ചേക്കുമെന്ന കണക്കുകൂട്ടലിലാണ് ഹിസ്ബുല്ല നേതാവ് ഹസൻ നസ്രുല്ല പേജർ ഉപയോഗിക്കാൻ ഹിസ്ബുല്ല അംഗങ്ങൾക്ക് നിർദേശം നൽകുന്നത്. അതുകൊണ്ടുതന്നെ ആശയവിനിമയത്തിനായി ഹിസ്ബുല്ല ഉപയോഗിച്ചിരുന്നത് പേജറുകളെയാണ്. തയ്‌വാൻ ആസ്ഥാനമായുള്ള ഗോൾഡ് അപ്പോളോ നിർമിച്ച 5000 പേജറുകളാണ് ഹിസ്ബുല്ല ഓർഡർ ചെയ്തത്. ഈ പേജറുകൾക്കുള്ളിലാണ് സ്ഫോടക വസ്തു മൊസാദ് ഒളിപ്പിച്ചത്. സ്കാനറുകളുൾപ്പെടെ ഒരു ഉപകരണം ഉപയോഗിച്ചും കണ്ടെത്താനാകാത്ത വിധം രഹസ്യമായിട്ടായിരുന്നു മൂന്നു ഗ്രാമോളം സ്ഫോടക വസ്തു മൊസാദ് ഒളിപ്പിച്ചത്.

Also Read: ഗാസയെ പിന്തുണക്കുന്നത് തുടരും, രക്തസാക്ഷി കുടുംബങ്ങൾക്ക് അഭിനന്ദനം: ഹിസ്ബുള്ള

എന്താണ് പേജറുകൾ

ആല്‍ഫാന്യൂമെറിക് അഥവാ ശബ്ദ സന്ദേശങ്ങള്‍ സ്വീകരിക്കുകയും അവ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന വയര്‍ലെസ് ആയിട്ടുള്ള ആശയവിനിമയ ഉപകരണങ്ങളാണ് പേജറുകൾ. ഇതിന് ബീപ്പറുകള്‍ എന്നും പേരുണ്ട്. 1980കളിലാണ് പേജറുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നത്. എന്നാല്‍, മെഡിക്കല്‍ രംഗത്തുള്ള ചില പ്രത്യേക സംഘങ്ങള്‍ ഇന്നും പേജറുകള്‍ ഉപയോഗിക്കുന്നുണ്ട്. ലെബനനില്‍ ഹിസ്ബുള്ള അംഗങ്ങള്‍ തങ്ങള്‍ക്കിടയിലുള്ള ആശയവിനിമയത്തിനായി പേജറുകള്‍ ഉപയോഗിക്കുന്നുണ്ട്. മൊബൈല്‍ ഫോണുകളെ അപേക്ഷിച്ച് സന്ദേശങ്ങളുടെ ഉറവിടം കണ്ടെത്താന്‍ പ്രയാസമാണെന്നതാണ് കാരണം.

1960കളിലാണ് ഈ വയര്‍ലെസ്സ് സംവിധാനം വികസിപ്പിച്ചെടുത്തത്. വാക്കിടോക്കിയുടെ പരിണാമമാണിത്. ഇത് വ്യാപമായത് 1990-കളുടെ അവസാനത്തിലും 2000-കളുടെ തുടക്കത്തിലുമാണ്. മൊബൈല്‍-മുമ്പുള്ള കാലഘട്ടത്തില്‍ പേജറുകള്‍ വ്യാപകമായി ഉപയോഗിച്ചിരുന്നു. അടിയന്തിരവും വിശ്വസനീയവുമായ ആശയവിനിമയം ആവശ്യമുള്ള മേഖലകളില്‍ പേജറുകള്‍ ജനപ്രിയമായിരുന്നു. മൊബൈൽ വ്യാപകമായതിന് ശേഷവും ആരോഗ്യ സുരക്ഷാമേഖലകളിൽ പേജറുകൾ ഉപയോഗിക്കാറുണ്ട്.

Also Read: മോണ്‍ട്രിയോളിലെ ലിബറല്‍ സീറ്റ് നഷ്ടപ്പെട്ടു; ട്രൂഡോയ്ക്ക് മേല്‍ രാജിസമ്മര്‍ദ്ദം കടുക്കുന്നു

ആദ്യകാല മൊബൈല്‍ ഫോണുകളെ അപേക്ഷിച്ച് പേജറുകള്‍ക്ക് സാധാരണയായി വലിയ കവറേജ് ഏരിയയുണ്ട്. സെല്ലുലാര്‍ സിഗ്‌നലുകള്‍ ദുര്‍ബലമായേക്കാവുന്ന വിദൂര പ്രദേശങ്ങളില്‍ പോലും പേജറുകള്‍ പ്രവര്‍ത്തിക്കുന്നു. ഉപയോഗിക്കാന്‍ എളുപ്പമുള്ളതും സാങ്കേതിക പ്രശ്നങ്ങള്‍ക്ക് സാധ്യത കുറവുള്ളതുമായ ഏറ്റവും കുറഞ്ഞ സവിശേഷതകളുള്ള ലളിതമായ ഇലക്ട്രോണിക് ഉപകരണങ്ങളാണ് പേജറുകള്‍.

Top