ബംഗളൂരു: ടെസ്റ്റ് മത്സരത്തിലെ ന്യൂസിലാൻഡിനെതിരായ തോൽവിയിൽ പ്രതികരിച്ച് ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമ്മ. മത്സരത്തിലെ തോൽവിയിൽ രോഹിത് പ്രതികരിച്ചത് ഡ്രസ്സിങ് റൂമിൽ വെച്ചാണ്. മത്സരത്തിലെ ഒന്നാം ഇന്നിങ്സിലെ ആദ്യ മൂന്ന് മണിക്കൂറിൽ ഞങ്ങൾ കളിച്ച മോശം ക്രിക്കറ്റല്ല ദീർഘമായ സീസണിൽ ഇന്ത്യയുടെ വിധി നിർണ്ണയിക്കുന്നതെന്ന് രോഹിത് പറഞ്ഞു.
ഗെയിം കളിക്കാരിൽ നിന്നും അകന്നുപോകാൻ അനുവദിക്കുന്നത്‍ വളരെ എളുപ്പത്തിൽ നടക്കുന്നതാണ്. എന്നാൽ, ഞങ്ങൾ അതല്ല ആഗ്രഹിച്ചത്. കളിയിൽ തുടരാൻ ഞങ്ങൾ അതിയായി ആഗ്രഹിച്ചു. ആദ്യത്തെ മൂന്ന് മണിക്കൂർ ഒഴിച്ച് നിർത്തിയാൽ മികച്ച ക്രിക്കറ്റാണ് ഞങ്ങൾ കളിച്ചത്. എന്നാൽ, ഒന്നും ഞങ്ങളുടെ വഴിക്ക് പോയില്ല. ഞങ്ങൾ 46 റൺസിന് പുറത്തായി. പിന്നീട് അവർ 190ന് മൂന്ന് എന്ന നിലയിലെത്തി. എന്നാൽ രചിനും സൗത്തിയും തമ്മിലുള്ള കൂട്ടുകെട്ട് ഞങ്ങളുടെ കണക്ക് കൂട്ടലുകൾ തെറ്റിച്ചുവെന്ന് രോഹിത് പറഞ്ഞു. മൂന്നാം ദിനത്തിൽ നന്നായി കളിക്കുകയെന്നതിൽ ഞങ്ങളെ സംബന്ധിസിച്ചെടുത്തോളം നിർണായകമായിരുന്നു.
Also Read: ഇന്ത്യൻ മണ്ണിൽ കിവീസിന് ചരിത്ര വിജയം
ന്യൂസിലാൻഡിനെതിരെയുള്ള ആദ്യ ടെസ്റ്റ് മത്സരത്തിൽ ഇന്ത്യ തോൽവി വഴങ്ങിയിരുന്നു. രണ്ടാം ഇന്നിങ്സ് വിജയലക്ഷ്യമായ 107 റൺസ് എട്ട് വിക്കറ്റ് കയ്യിലിരിക്കെ ന്യൂസിലാൻഡ് മറികടന്നു. 48 റൺസുമായി വിൽ യങ്ങും 39 റൺസുമായി രച്ചിൻ രവീന്ദ്രയും പുറത്താകാതെ നിന്നു. ഡെവൺ കോൺവെ (17) ക്യാപ്റ്റൻ ടോം ലതാം (0) എന്നിവരാണ് പുറത്തായ ബാറ്റർമാർ. ജസ്പ്രീത് ബുംറയാണ് രണ്ട് വിക്കറ്റും വീഴ്ത്തിയത്.