പനാമ: ബ്രസീലിൽ നിന്നും പനാമയിലേക്ക് പുറപ്പെട്ട കോപ്പ എയർലൈൻ വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ യാത്രികന്റെ ശ്രമം. വിമാനത്തിൽ പരിഭ്രാന്തി സൃഷ്ടിച്ച യാത്രികനെ സഹയാത്രികർ തടയാൻ ശ്രമിച്ചത് ഒടുവിൽ കയ്യാങ്കളിയിൽ അവസാനിച്ചു. വിമാനം ലാൻഡ് ചെയ്യാൻ 30 മിനിറ്റ് മാത്രം ബാക്കിയുള്ളപ്പോഴാണ് വിമാനത്തിന്റെ എമർജൻസി വാതിൽ തുറക്കാൻ യാത്രികൻ ശ്രമിച്ചത്. ഇതേ തുടർന്ന് പരിഭ്രാന്തി സൃഷ്ടിച്ച യാത്രികനെ സഹയാത്രികർ മർദ്ദിക്കുകയും ചെയ്തു.
യാത്രികൻ ആദ്യം എമർജൻസി വാതിലിന് അടുത്തേക്ക് പോവുകയും ഭക്ഷണ ട്രേയിലെ കത്തി ഉപയോഗിച്ച് ഫ്ലൈറ്റ് അറ്റൻഡിനെ ബന്ധിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഫ്ലൈറ്റ് അറ്റൻഡിൻ്റെ നിലവിളി ശബ്ദം കേട്ട് ആളുകൾ എത്തിയപ്പോഴേക്കും എമർജൻസി വാതിൽ തുറക്കാൻ ഇയാൾ ശ്രമിച്ചു. ഇതിനെ തുടർന്നാണ് മാറ്റ് യാത്രികർ ഇയാളെ മർദ്ദിച്ചത്ത്. രക്തംപുരണ്ട മുഖവുമായി ഇയാളിപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്.
വിമാനം പനാമയിൽ എത്തിയശേഷം ദേശീയ സുരക്ഷാസംഘം ഇയാളെ കസ്റ്റഡിയിൽ എടുത്തു. സഹയാത്രികരുടെയും ജീവനക്കാരുടെയും സമയോചിതമായ പ്രവർത്തനമാണ് വലിയ അപകടമാണ് ഒഴിവാക്കിയതെന്ന് എയർലൈൻ വക്താവ് അറിയിച്ചു.