കൊടുമുടിക്ക് ആറാം ദലൈലാമയുടെ പേര്; നടത്തിയത് കടന്നുകയറ്റമെന്ന് ചൈന

ദലൈലാമയുടെ പേരു നൽകിയത് അരുണാചലിലെ ഗോരിചെൻ പർവതനിരകളിലെ 20,942 അടി ഉയരമുള്ള കൊടുമുടിക്കാണ്.

കൊടുമുടിക്ക് ആറാം ദലൈലാമയുടെ പേര്; നടത്തിയത് കടന്നുകയറ്റമെന്ന് ചൈന
കൊടുമുടിക്ക് ആറാം ദലൈലാമയുടെ പേര്; നടത്തിയത് കടന്നുകയറ്റമെന്ന് ചൈന

ഗുവാഹത്തി: അരുണാചൽ പ്രദേശിൽ കീഴടക്കപ്പെട്ട ആദ്യ കൊടുമുടിക്ക് ആറാം ദലൈലാമയുടെ പേരിട്ട് പർവതാരോഹക സംഘം. എന്നാൽ പിന്നാലെ പ്രതിഷേധവുമായി ചൈനയും.

ഇതുവരെ ആരും കീഴടക്കിയിട്ടില്ലാത്ത അരുണാചലിലെ തവാങ് മേഖലയിൽ കൊടുമുടി കീഴടക്കിയ ശേഷം നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മൗണ്ടനീറിങ് ആൻഡ് അഡ്വഞ്ചർ സ്പോർട്സിലെ (നിമാസ്) 15 അംഗ സംഘമാണ് കൊടുമുടിക്ക് ആറാം ദലൈലാമയുടെ പേരായ ‘സങ്‌യാങ് ഗ്യാസ്തോ’ എന്നു നാമകരണം ചെയ്തത്. 17–18 നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ആറാം ദലൈലാമ തവാങ്ങിലാണ് ജനിച്ചത്.

Also Read: തിരുപ്പതി ലഡ്ഡു വിവാദം; കാര്‍ത്തിയുടെ ക്ഷമാപണത്തെ പ്രശംസിച്ച് പവന്‍ കല്യാണ്‍

ഇത് കടന്നുകയറ്റം!

SYMBOLIC IMAGE

‘ചൈനയുടെ പ്രദേശ’ത്തേക്ക് പർവതാരോഹകർ കടന്നുകയറിയെന്ന് ആരോപിച്ചാണ് നിലവിൽ ചൈന രംഗത്തെത്തിയത്. യുവാക്കളുടെ ഈ പ്രവൃത്തി നിയമലംഘനമാണെന്ന് ചൈനീസ് വിദേശകാര്യ വക്താവ് ലിൻ ജിയാൻ പറഞ്ഞു. അതുമാത്രമല്ല ചൈനയുടെ ഭാഗമാണ് അരുണാചൽ പ്രദേശ് എന്നും ജിയാൻ ആവർത്തിച്ചു. കിഴക്കൻ ലഡാക്കിലെ യഥാർഥ നിയന്ത്രണരേഖയിൽ സൈനികവിന്യാസം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ത്യയും ചൈനയും ചില ‘ ധാരണ’കളിലെത്തിയെന്ന സൂചനകൾ പുറത്തുവന്നിരിക്കെയാണ് ഇപ്പോൾ അരുണാചലിൽ അവകാശവാദം ആവർത്തിച്ച് ചൈന രംഗത്തെത്തിയത്.

Also Read: ആധാര്‍, പാന്‍ കാര്‍ഡ് വിവരങ്ങള്‍ പ്രദര്‍ശിപ്പിച്ചു; വെബ്‌സൈറ്റുകള്‍ അടച്ചുപൂട്ടിച്ച് കേന്ദ്ര സര്‍ക്കാര്‍

ദലൈലാമയുടെ പേരു നൽകിയത് അരുണാചലിലെ ഗോരിചെൻ പർവതനിരകളിലെ 20,942 അടി ഉയരമുള്ള കൊടുമുടിക്കാണ്. പ്രദേശത്തെ മോൻപ ഗോത്രത്തിനും മറ്റു ജനതയ്ക്കും നൽകിയ സംഭാവനകൾ കണക്കിലെടുത്താണ് കൊടുമുടിക്ക് ആറാം ദലൈലാമയുടെ പേരിട്ടതെന്നാണ് പർവ്വതാരോഹ സംഘം നിമാസ് വ്യക്തമാക്കിയത്.

Top