CMDRF

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടൽ: അനാഥരായ കുട്ടികളുടെ സ്‌പോണ്‍സറാകാം

ജില്ലാ മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിച്ച് അര്‍ഹരായ കുട്ടികള്‍ക്ക് നൽകും

ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടൽ: അനാഥരായ കുട്ടികളുടെ സ്‌പോണ്‍സറാകാം
ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടൽ: അനാഥരായ കുട്ടികളുടെ സ്‌പോണ്‍സറാകാം

കാസര്‍കോട്: വയനാട്ടിലെ ചൂരല്‍മല-മുണ്ടക്കൈ ഉരുള്‍പൊട്ടലില്‍ മാതാപിതാക്കള്‍ നഷ്ടപ്പെട്ട കുട്ടികളുടെ പുനരധിവാസത്തിന് സ്വകാര്യ വ്യക്തികള്‍, സ്ഥാപനങ്ങള്‍, കമ്പനികള്‍, കോര്‍പ്പറേഷനുകള്‍ എന്നിവിടങ്ങളില്‍നിന്ന് സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിക്കാന്‍ സര്‍ക്കാര്‍ അനുമതി. ജില്ലാ മജിസ്‌ട്രേറ്റിന്റെ മേല്‍നോട്ടത്തില്‍ സ്‌പോണ്‍സര്‍ഷിപ്പ് സ്വീകരിച്ച് അര്‍ഹരായ കുട്ടികള്‍ക്ക് നല്‍കാം എന്നാണ് അനുമതി.

ALSO READ: പകർച്ചപ്പനി പ്രതിരോധ കുത്തിവെപ്പ് ക്യാമ്പയിന് തുടക്കമിട്ട് സൗദി ആരോഗ്യ മന്ത്രാലയം

പഠനാവശ്യത്തിനും മറ്റും തുക നല്‍കാന്‍ തയ്യാറാകുന്നവര്‍ക്ക് സ്‌പോണ്‍സര്‍ഷിപ്പ് ആന്‍ഡ് ഫോസ്റ്റര്‍ കെയര്‍ കമ്മിറ്റിയുടെ അനുമതിയോടെ സ്ഥാപനങ്ങള്‍ക്ക് നേരിട്ടുനല്‍കാവുന്നതാണ്. ഒറ്റത്തവണ സഹായധനം 18 വയസ്സായശേഷം പിന്‍വലിക്കാവുന്ന തരത്തില്‍ ജില്ലാ ശിശുസംരക്ഷണ ഓഫീസറുടെയും, കുട്ടിയുടെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടില്‍ നിക്ഷേപിക്കും. പലിശ മാസംതോറും കുട്ടിയുടെ അക്കൗണ്ടിലേക്കാണ് നിക്ഷേപിക്കുക. മാസ സ്‌പോണ്‍സര്‍ഷിപ്പ് കുട്ടിയുടെയും കുട്ടിയെ പരിചരിക്കാന്‍ ശിശുക്ഷേമസമിതി നിശ്ചയിച്ച രക്ഷിതാവിന്റെയും പേരിലുള്ള ജോയിന്റ് അക്കൗണ്ടില്‍ അതത് മാസം നിക്ഷേപിക്കും.

Top