ബാബാ സിദ്ദിഖി വധക്കേസ്; പ്രതികളെ സാമ്പത്തികമായി സഹായിച്ചയാള്‍ അറസ്റ്റില്‍

നാഗ്പൂരില്‍ നിന്നാണ് സുമിത് ദിനകര്‍ വാഗ് (26) എന്നയാളെ അറസ്റ്റ് ചെയ്തത്

ബാബാ സിദ്ദിഖി വധക്കേസ്; പ്രതികളെ സാമ്പത്തികമായി സഹായിച്ചയാള്‍ അറസ്റ്റില്‍
ബാബാ സിദ്ദിഖി വധക്കേസ്; പ്രതികളെ സാമ്പത്തികമായി സഹായിച്ചയാള്‍ അറസ്റ്റില്‍

മുംബൈ:  ബാബ സിദ്ദിഖി വധക്കേസുമായി ബന്ധപ്പെട്ട് പ്രതികള്‍ക്ക് സാമ്പത്തിക സഹായം നല്‍കിയ ആളെ മഹാരാഷ്ട്ര പൊലീസ് വെള്ളിയാഴ്ച അറസ്റ്റ് ചെയ്തു. നാഗ്പൂരില്‍ നിന്നാണ് സുമിത് ദിനകര്‍ വാഗ് (26) എന്നയാളെ അറസ്റ്റ് ചെയ്തത്. കേസിലെ 26-ാമത്തെ അറസ്റ്റാണിത്. അന്വേഷണവുമായി ബന്ധപ്പെട്ട് ഇയാളെ മുംബൈയിലേക്ക് ഉടന്‍ എത്തിക്കും.

Also Read: ഇടുക്കിയില്‍ മൂന്നു പെണ്‍മക്കളെ വര്‍ഷങ്ങളായി പീഡിപ്പിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍

കേസില്‍ നേരത്തെ അറസ്റ്റിലായ പ്രതി ഗുര്‍നൈല്‍ സിങ്ങിന്റെ സഹോദരന്‍ നരേഷ്‌കുമാര്‍ സിങ്ങിനും രൂപേഷ് മൊഹോള്‍, ഹരീഷ്‌കുമാര്‍ എന്നിവരുള്‍പ്പെടെയുള്ള മറ്റ് പ്രതികള്‍ക്കും പണം കൈമാറിയത് സുമിത് ദിനകര്‍ വാഗ് ആണെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അറസ്റ്റിലായ മറ്റൊരു പ്രതിയായ സല്‍മാന്‍ വോറയുടെ പേരില്‍ റജിസ്റ്റര്‍ ചെയ്ത പുതിയ സിം കാര്‍ഡ് ഉപയോഗിച്ചാണ് ഇന്റര്‍നെറ്റ് ബാങ്കിങ് വഴി ഇയാള്‍ ഇടപാടുകള്‍ നടത്തിയിരുന്നത്. നവംബര്‍ 17നാണ് കേസില്‍ സല്‍മാന്‍ വോറയെ അറസ്റ്റ് ചെയ്തത്.

നവംബര്‍ 10ന് ഉത്തര്‍പ്രദേശിലെ ബഹ്റൈച്ച് ജില്ലയില്‍ നിന്ന് ഷൂട്ടര്‍ ശിവകുമാര്‍ ഗൗതമിനെ അറസ്റ്റ് ചെയ്തതോടെയാണ് കേസിന്റെ അന്വേഷണത്തില്‍ വലിയ വഴിത്തിരിവ് സംഭവിച്ചത്. ഒക്ടോബര്‍ 12 മുതല്‍ ഒളിവിലായിരുന്ന ഗൗതം നേപ്പാളിലേക്ക് കടക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. അന്വേഷണത്തില്‍ ബാന്ദ്ര ഈസ്റ്റില്‍ വെടിവയ്പ്പ് നടന്ന സ്ഥലം ശിവകുമാര്‍ ഗൗതം സന്ദര്‍ശിച്ചതായും പിന്നീട് സിദ്ദിഖിന്റെ മരണം സ്ഥിരീകരിക്കാന്‍ ബാന്ദ്ര വെസ്റ്റിലെ ലീലാവതി ആശുപത്രിയിലേക്ക് ഇയാള്‍ പോയതായും കണ്ടെത്തിയിട്ടുണ്ട്.

Top