‘നിഷ്‌ക്കളങ്കമായി മനുഷ്യരെയും ജീവിതത്തെയും സ്‌നേഹിച്ച ദാര്‍ശനികന്‍’; അനുശോചിച്ച് പ്രതിപക്ഷ നേതാവ്

രാജ്യതലസ്ഥാനത്ത് എത്തുന്ന ഓരോ മലയാളികളുടെയും മേല്‍വിലാസവും അഭയവുമായിരുന്നു ഓംചേരി

‘നിഷ്‌ക്കളങ്കമായി മനുഷ്യരെയും ജീവിതത്തെയും സ്‌നേഹിച്ച ദാര്‍ശനികന്‍’; അനുശോചിച്ച് പ്രതിപക്ഷ നേതാവ്
‘നിഷ്‌ക്കളങ്കമായി മനുഷ്യരെയും ജീവിതത്തെയും സ്‌നേഹിച്ച ദാര്‍ശനികന്‍’; അനുശോചിച്ച് പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: പ്രശസ്ത എഴുത്തുകാരനായ ഓംചേരി എന്‍.എന്‍. പിള്ളയുടെ വിയോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ അനുശോചിച്ചു. നിഷ്‌ക്കളങ്കമായി മനുഷ്യരെയും ജീവിതത്തെയും സ്‌നേഹിച്ച ദാര്‍ശനികനായ എഴുത്തുകാരനാണ് ഓംചേരി എന്ന് വി.ഡി സതീശന്‍ പറഞ്ഞു.

അനുശോചന കുറിപ്പ്..

യു.പി.എസ്.സി പരീക്ഷയും എഴുതി കുത്തുബ് മിനാറും ചെങ്കോട്ടയും കണ്ട് നാട്ടിലേക്ക് മടങ്ങാന്‍ 73 വര്‍ഷം മുന്‍പ് ഡല്‍ഹിയിലെത്തിയ ഓംചേരി ഡല്‍ഹിയിലെ ഒരു മലയാളിയായി മാറി. പിന്നീട് രാജ്യതലസ്ഥാനത്ത് എത്തുന്ന ഓരോ മലയാളികളുടെയും മേല്‍വിലാസവും അഭയവുമായിരുന്നു ഓംചേരി.

വളരെ നിഷ്‌കളങ്കമായി മനുഷ്യരെയും ജീവിതത്തെയും സ്‌നേഹിച്ച ദാര്‍ശനികനായ ഒരു എഴുത്തുകാരന്‍. കവിതയും ഗദ്യസാഹിത്യവും നാടകവും ഉള്‍പ്പടെയുള്ള അദ്ദേഹത്തിന്‍റെ കൃതികള്‍ മലയാളത്തിന് എക്കാലത്തും ഒരു മുതല്‍ക്കൂട്ടാണ്. ‘ആകസ്മികം’ എന്ന ഓര്‍മക്കുറിപ്പ് മാത്രം മതി ഓംചേരി എന്ന മനുഷ്യന്‍റെ സ്‌നേഹവും ജീവിതവും അടുത്തറിയാന്‍. ആദരാഞ്ജലികള്‍…

Top