CMDRF

‘നുണക്കുഴി’ ഒടിടിയിലേക്ക്

പ്രമുഖ പ്ലാറ്റ്ഫോം ആയ സീ 5 ലൂടെയാണ് ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്

‘നുണക്കുഴി’ ഒടിടിയിലേക്ക്
‘നുണക്കുഴി’ ഒടിടിയിലേക്ക്

ജീത്തു ജോസഫിൻറെ സംവിധാനത്തിൽ ബേസിൽ ജോസഫ് നായകനായി എത്തിയ നുണക്കുഴിയുടെ ഒടിടി റിലീസ് പ്രഖ്യാപിച്ചു. ഓഗസ്റ്റ് 15 ന് തിയറ്ററുകളിൽ എത്തിയ ചിത്രമാണിത്. ത്രില്ലർ ചിത്രങ്ങളിലൂടെ മലയാള സിനിമാപ്രേമികളുടെ മനസിൽ ഇടം നേടിയ ജീത്തു ജോസഫ് സംവിധാനം ചെയ്ത കോമഡി ഡ്രാമയാണ് നുണക്കുഴി. നിഖില വിമലും ഗ്രേസ് ആൻറണിയുമാണ് മറ്റ് രണ്ട് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. പ്രമുഖ പ്ലാറ്റ്ഫോം ആയ സീ 5 ലൂടെയാണ് ചിത്രം ഒടിടി സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഓണം റിലീസ് ആയി സെപ്റ്റംബർ 13 ന് ചിത്രം എത്തും.

‘ട്വെൽത്ത് മാൻ’, ‘കൂമൻ’ എന്നിവയുടെ തിരക്കഥാകൃത്തായ കെ ആർ കൃഷ്ണകുമാറാണ് നുണക്കുഴിയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. സിദ്ദിഖ്, മനോജ് കെ ജയൻ, ബൈജു സന്തോഷ്‌, അജു വർഗീസ്, സൈജു കുറുപ്പ്, അൽത്താഫ് സലിം, ലെന, സ്വാസിക, ബിനു പപ്പു, അസീസ് നെടുമങ്ങാട്, സെൽവരാജ്, ശ്യാം മോഹൻ, ദിനേശ് പ്രഭാകർ, കലാഭവൻ യുസഫ്, രാജേഷ് പറവൂർ, റിയാസ് നർമ്മകല, അരുൺ പുനലൂർ, ശ്യാം തൃക്കുന്നപുഴ, സന്തോഷ്‌ ലക്ഷ്മണൻ, കലാഭവൻ ജിന്റോ, സുന്ദർ നായക് തുടങ്ങിയവരാണ് ചിത്രത്തിലെ വിവിധ കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

Top