അദാനി ഗ്രൂപ്പിന് കെനിയയിലും തിരിച്ചടി; വിമാനത്താവളം പാട്ടത്തിനെടുക്കാനുള്ള പദ്ധതി റദ്ദാക്കി

കെനിയയിലെ പ്രധാന വിമാനത്താവളമായ ജോമോ കെന്യാറ്റ പാട്ടത്തിനെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതിയും 30 വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ട ഊര്‍ജ മന്ത്രാലയത്തിന്റെ നടപടിയും റദ്ദാക്കിയതായി പ്രസിഡന്റ് വില്യം റൂട്ടോ അറിയിച്ചു.

അദാനി ഗ്രൂപ്പിന് കെനിയയിലും തിരിച്ചടി; വിമാനത്താവളം പാട്ടത്തിനെടുക്കാനുള്ള പദ്ധതി റദ്ദാക്കി
അദാനി ഗ്രൂപ്പിന് കെനിയയിലും തിരിച്ചടി; വിമാനത്താവളം പാട്ടത്തിനെടുക്കാനുള്ള പദ്ധതി റദ്ദാക്കി

നയ്‌റോബി: അദാനി ഗ്രൂപ്പിന് കെനിയയിലും തിരിച്ചടി. അദാനി ഗ്രൂപ്പുമായി ഒപ്പുവച്ച കരാറുകള്‍ കെനിയ റദ്ദാക്കി. കെനിയയിലെ പ്രധാന വിമാനത്താവളമായ ജോമോ കെന്യാറ്റ പാട്ടത്തിനെടുക്കാനുള്ള അദാനി ഗ്രൂപ്പിന്റെ പദ്ധതിയും 30 വര്‍ഷത്തേക്ക് കരാര്‍ ഒപ്പിട്ട ഊര്‍ജ മന്ത്രാലയത്തിന്റെ നടപടിയും റദ്ദാക്കിയതായി പ്രസിഡന്റ് വില്യം റൂട്ടോ അറിയിച്ചു. ഗതാഗത വകുപ്പുമായി ബന്ധപ്പെട്ട കരാറും റദ്ദാക്കും.

Also Read:‘നിയമങ്ങൾ അനുസരിച്ച് പ്രവർത്തിക്കുന്ന സ്ഥാപനം’; ആരോപണങ്ങൾ അടിസ്ഥാന രഹിതമെന്ന് അദാനി ഗ്രൂപ്പ്

ഇന്ത്യയിലെ വിവിധ സംസ്ഥാന സര്‍ക്കാരുകളിലെ ഉന്നതരുമായി 2,092 കോടി രൂപയുടെ കൈക്കൂലി ഇടപാട് നടത്തിയെന്നാരോപിച്ച് വ്യവസായി ഗൗതം അദാനിയടക്കം 7 പേര്‍ക്കെതിരെയാണ് യുഎസ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ഗൗതം അദാനിക്കും സഹോദരപുത്രന്‍ സാഗര്‍ അദാനിക്കുമെതിരെ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചതായി വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു.

Top