റാഞ്ചി: കസ്റ്റഡിയില്‍ സൂക്ഷിച്ച ലഹരി വസ്തുക്കള്‍ എലി നശിപ്പിച്ചെന്ന വാദവുമായി പൊലീസ്. ജാര്‍ഖണ്ഡിലെ ധന്‍ബാദ് ജില്ലയിലെ പൊലീസ് സ്റ്റേഷനിലാണ് ആറ് വര്‍ഷം മുന്‍പ് പിടിച്ചെടുത്ത കഞ്ചാവും, ചെടിയും എലി നശിപ്പിച്ചതെന്ന് അന്വേഷണ ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
2018ല്‍ കഞ്ചാവ് കേസില്‍ അച്ഛനെയും മകനെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കേസിനെ തുടര്‍ന്ന് കസ്റ്റഡിയില്‍ സൂക്ഷിച്ച കഞ്ചാവും കഞ്ചാവ് ചെടിയും ഹാജരാക്കാന്‍ വിചാരണവേളയില്‍ കോടതി ആവശ്യപ്പെട്ടപ്പോഴാണ് ഇവ കൈവശമില്ലെന്ന് പൊലീസ് പറയുന്നത്.
മുഴുവന്‍ വസ്തുക്കളും സ്റ്റേഷനിലെ എലികളള്‍ നശിപ്പിച്ചു എന്ന റിപ്പോര്‍ട്ടാണ് ഉദ്യോഗസ്ഥന്‍ കോടതിയില്‍ സമര്‍പ്പിച്ചത്. അതേസമയം ഈ തെളിവുകള്‍ കോടതിയില്‍ ഹാജരാക്കാന്‍ കഴിയാത്തതിനെ തുടര്‍ന്ന് കള്ളക്കേസില്‍ കുടുക്കിയെന്നാണ് പ്രതിഭാഗത്തിന്റെ വാദം.