മാവൂർ മോഷണപരമ്പര; കള്ളനെ പിടികൂടി

പ്രതിയുടെ വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ മോഷണം നടന്ന കടകളിൽ നിന്നും പോലീസ് ശേഖരിച്ചിരുന്നു

മാവൂർ മോഷണപരമ്പര; കള്ളനെ പിടികൂടി
മാവൂർ മോഷണപരമ്പര; കള്ളനെ പിടികൂടി

കോഴിക്കോട്: കഴിഞ്ഞ ശനിയാഴ്ച്ച പുലർച്ചെ മാവൂർ ചെറൂപ്പകുട്ടായി ബിൽഡിങ്ങിന് സമീപത്തെ ആർ കെ സ്റ്റോറിലും ചെറൂപ്പ കെ എം പ്ലൈ ഹാർഡ്‌വെയറിലും മോഷണം നടത്തിയ കള്ളനെ പിടികൂടി. അന്നുതന്നെ മാവൂർ കട്ടാങ്ങല്‍ റോഡിലുള്ള മിൽമ ബൂത്തിലും മോഷണം നടത്തി ഒപ്പംതന്നെ പെരുമണ്ണ പാറയിൽ ശിവ വിഷ്ണു ക്ഷേത്രത്തിലും പെരുവയൽ കട്ടയാട്ട് ഭഗവതി ക്ഷേത്രത്തിലും മോഷണശ്രമവും നടന്നിരുന്നു. പ്രതിയുടെ വ്യക്തമായ സിസിടിവി ദൃശ്യങ്ങൾ മോഷണം നടന്ന കടകളിൽ നിന്നും പോലീസ് ശേഖരിച്ചിരുന്നു. ഇത് കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കാരപ്പറമ്പ് കരുവിശ്ശേരി മുണ്ടിയാട്താഴം ജോഷിത്ത് (32)ആണ് മാവൂർ പോലീസിന്റെ പിടിയിലായത്.

Top