CMDRF

പ്രമുഖ യൂട്യൂബര്‍ക്കെതിരെ ഗുണ്ടാ നിയമം ചുമത്തി പൊലീസ്, ഒരു വര്‍ഷത്തേക്ക് ജാമ്യമില്ല

പ്രമുഖ യൂട്യൂബര്‍ക്കെതിരെ ഗുണ്ടാ നിയമം ചുമത്തി പൊലീസ്, ഒരു വര്‍ഷത്തേക്ക് ജാമ്യമില്ല
പ്രമുഖ യൂട്യൂബര്‍ക്കെതിരെ ഗുണ്ടാ നിയമം ചുമത്തി പൊലീസ്, ഒരു വര്‍ഷത്തേക്ക് ജാമ്യമില്ല

ചെന്നൈ: പ്രമുഖ യൂട്യൂബറായ സവുക്ക് ശങ്കറിനെതിരെ ഗുണ്ടാ വിരുദ്ധ നിയമം ചുമത്തി. പൊലീസ് ഉദ്യോഗസ്ഥരെയും വനിതാ പൊലീസുകാരെയും അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ അറസ്റ്റ് ചെയ്യപ്പെട്ട് കോയമ്പത്തൂര്‍ സെന്‍ട്രല്‍ ജയിലില്‍ റിമാന്‍ഡില്‍ കഴിയുകയാണ് സവുക്ക് ശങ്കര്‍.

ഇതുമായി ബന്ധപ്പെട്ട് ചെന്നൈ പോലീസ് കമ്മീഷണര്‍ സന്ദീപ് റോയ് റാത്തോഡ് ആണ് ഉത്തരവിറക്കിയത്. ഇതനുസരിച്ച് ഒരു വര്‍ഷക്കാലത്തേക്ക് ജാമ്യത്തിലിറങ്ങാന്‍ കഴിയില്ല. വനിതാ പൊലീസ് ഉദ്യോഗസ്ഥരെ അപകീര്‍ത്തിപ്പെടുത്തിയ കേസ് കൂടാതെ കാറില്‍നിന്ന് കഞ്ചാവും കടത്തിയതിനും ശങ്കറിനെതിരെ കേസുണ്ട്.

കിലാമ്പാക്കം ബസ് ടെര്‍മിനല്‍ നിര്‍മാണവുമായി ബന്ധപ്പെട്ട് സി.എം.ഡി.എയുടെ പേരില്‍ വ്യാജരേഖ ചമച്ചെന്ന കേസില്‍ എഗ്മൂര്‍ കോടതി ശങ്കറിനെ 24 വരെ റിമാന്‍ഡ് ചെയ്തിരുന്നു.

Top