CMDRF

പോലീസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ചനിലയില്‍

നാവായിക്കുളം പറകുന്നിലെ വീട്ടിലാണ് സംഭവം

പോലീസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ചനിലയില്‍
പോലീസ് ഉദ്യോഗസ്ഥ വീടിനുള്ളില്‍ മരിച്ചനിലയില്‍

തിരുവനന്തപുരം: പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. ആറ്റിങ്ങല്‍ സ്‌റ്റേഷനിലെ സീനിയര്‍ സി.പി.ഒ. അനിത(43)യെയാണ് ജീവനൊടുക്കിയനിലയില്‍ കണ്ടെത്തിയത്.നാവായിക്കുളം പറകുന്നിലെ വീട്ടിലാണ് സംഭവം.അനിതയ്ക്ക് നേരത്തെ വിഷാദരോഗമുണ്ടായിരുന്നു. ഭര്‍ത്താവിന്റെ അസുഖങ്ങളും ഇവരെ അലട്ടിയിരുന്നതായാണ് വിവരം.

ALSO READ: കൊല്ലത്ത് യുവതിയെ കാറിടിച്ച് കൊന്ന സംഭവം; സുഹൃത്തായ ഡോക്ടർക്കെതിരെയും നരഹത്യാ കുറ്റം

തിങ്കളാഴ്ച രാവിലെ അനിത സ്റ്റേഷനില്‍ ഡ്യൂട്ടിക്കെത്തിയിരുന്നു. തുടര്‍ന്ന് നൈറ്റ്ഡ്യൂട്ടി ആവശ്യപ്പെട്ടശേഷം തിരികെ വീട്ടിൽ തിരിച്ചെത്തിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവ് സമീപത്തെ കുടുംബവീട്ടിലേക്ക് പോയി തിരികെ വന്നപ്പോഴാണ് അനിതയെ മരിച്ചനിലയില്‍ കണ്ടത്. അനിതയുടെ ഭര്‍ത്താവ് പ്രസാദ് റിട്ട. പോലീസ് ഉദ്യോഗസ്ഥനാണ്. ദമ്പതിമാര്‍ക്ക് രണ്ട് കുട്ടികളുണ്ട്.

Top