ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളിയില്‍ ജലരാജാക്കന്മാരെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ നൂറ് പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്. നെഹ്റു പവലിയന്‍ ഉപരോധിച്ചതിനും ഉദ്യോഗസ്ഥരെ തടഞ്ഞുവച്ചതിനുമാണ് കേസ്. രണ്ടാം സ്ഥാനം നേടിയ വീയപുരം ചുണ്ടനിലെ തുഴച്ചില്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.