ഉത്സവത്തിന്റെ ബാനര്‍ പൊലീസ് അഴിച്ചുമാറ്റി

ഉത്സവത്തിന്റെ ബാനര്‍ പൊലീസ് അഴിച്ചുമാറ്റി
ഉത്സവത്തിന്റെ ബാനര്‍ പൊലീസ് അഴിച്ചുമാറ്റി

ചെന്നൈ: തമിഴ്നാട്ടിലെ കാഞ്ചീപുരം ജില്ലയില്‍ ക്ഷേത്ര ഉത്സവത്തിന്റെ ഭാഗമായി സ്ഥാപിച്ച ഹോര്‍ഡിംഗില്‍ മുന്‍ ഫോണ്‍ താരം മിയ ഖലീഫയുടെ ചിത്രം. തമിഴ്നാട്ടിലുടനീളമുള്ള ക്ഷേത്രങ്ങളില്‍ അമ്മന്‍ (പാര്‍വതി) ദേവിയെ ആരാധിക്കുന്ന ‘ആദി’ ഉത്സവത്തിനായാണ് ഹോര്‍ഡിംഗുകള്‍ സ്ഥാപിച്ചത്. ആയിരക്കണക്കിന് പേര്‍ പങ്കെടുക്കുന്ന വമ്പന്‍ ആഘോഷങ്ങളാണ് ഉത്സവങ്ങളുടെ ഭാഗമമായി നടക്കുക.

ഇതിന്റെ ഭാഗമായി കുരുവിമലയിലെ നാഗത്തമ്മന്‍, സെല്ലിയമ്മന്‍ ക്ഷേത്രങ്ങളില്‍ ഉത്സവ വിളക്കുകള്‍ക്കൊപ്പമാണ് ഹോര്‍ഡിംഗുകളും സ്ഥാപിച്ചത്. മിയ ഖലീഫയുടെ ചിത്രം ദൈവങ്ങളുടെ ചിത്രങ്ങളോടൊപ്പം പ്രത്യക്ഷപ്പെട്ടത് ശ്രദ്ധയില്‍പ്പെട്ടതോടെ ഈ ഹോര്‍ഡിംഗുകളിലൊന്ന് വൈറലായി മാറി.

ഉത്സവത്തിലെ പരമ്പരാഗത വഴിപാടുകളുടെ ഭാഗമായ ഒരു ‘പാല്‍ കുടം’ തലയിലേന്തി നില്‍ക്കുന്ന തരത്തിലാണ് മിയ ഖലീഫയുടെ ചിത്രം ഒരു ബാനറില്‍ വന്നത്. ഹോര്‍ഡിംഗ് സ്ഥാപിച്ചവരുടെ ചിത്രങ്ങളും ബാനറില്‍ ഉള്‍പ്പെടുത്തിയിരുന്നു. ചിത്രം വൈറലായതിന് പിന്നാലെ പൊലീസ് എത്തി ഇത് അഴിച്ചുമാറ്റുകയായിരുന്നു.

Top