CMDRF

കൊല്ലത്ത് അമ്മയെ കൊലപ്പെടുത്തി ഒളിവില്‍ പോയ മകന്‍ മൊബൈല്‍ ഫോണ്‍ വിറ്റെന്ന് പൊലീസ്

കൊല്ലത്ത് അമ്മയെ കൊലപ്പെടുത്തി ഒളിവില്‍ പോയ മകന്‍ മൊബൈല്‍ ഫോണ്‍ വിറ്റെന്ന് പൊലീസ്
കൊല്ലത്ത് അമ്മയെ കൊലപ്പെടുത്തി ഒളിവില്‍ പോയ മകന്‍ മൊബൈല്‍ ഫോണ്‍ വിറ്റെന്ന് പൊലീസ്

കൊല്ലം: കുണ്ടറയില്‍ അമ്മയെ കൊലപ്പെടുത്തി ഒളിവില്‍ പോയ മകന്‍ മൊബൈല്‍ ഫോണ്‍ വിറ്റെന്ന് പൊലീസ്. ഇന്നലെയാണ് പുഷ്പലതയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ വരെ അഖിലിന്റെ മൊബൈല്‍ ഫോണ്‍ പ്രവര്‍ത്തിച്ചിരുന്നു. അഖിലിന് വേണ്ടി അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്.

അഖിലിന്റെ ആക്രമണത്തിനിരയായ പുഷ്പലതയുടെ പിതാവ് ആന്റണി ഇപ്പോഴും ഗുരുതരാവസ്ഥയില്‍ തുടരുകയാണ്. ഗുരുതര പരിക്കേറ്റാണ് പുഷ്പലത കൊല്ലപ്പെട്ടത്. ചുറ്റിക ഉപയോഗിച്ച് തലയ്ക്ക് അടിച്ചും കൂര്‍ത്ത ഉളികൊണ്ട് കുത്തിയുമാണ് പുഷ്പലതയെ കൊലപ്പെടുത്തിയത്.

ഫോണില്‍ വിളിച്ചിട്ടും പുഷ്പലത എടുക്കാതിരുന്നതിനെ തുടര്‍ന്ന് സമീപവാസിയായ ബന്ധു അന്വേഷിച്ച് എത്തിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. പണം ആവശ്യപ്പെട്ട് മകന്‍ അഖില്‍ കുമാര്‍ (25) ഇക്കഴിഞ്ഞ വെള്ളിയാഴ്ച വീട്ടില്‍ പ്രശ്നം ഉണ്ടാക്കിയിരുന്നു. മകന്‍ ഉപദ്രവിക്കുന്നുവെന്ന് ഇരുവരും കഴിഞ്ഞ ദിവസം പൊലീസില്‍ പരാതി നല്‍കിയിരുന്നതായി പൊലീസ് അറിയിച്ചിരുന്നു. അഖില്‍ കുമാര്‍ ലഹരിക്ക് അടിമയാണെന്നും പൊലീസ് പറയുന്നു.

Top