കളമശ്ശേരി: അപ്പാർട്ട്മെന്റിൽ താമസിച്ചിരുന്ന വീട്ടമ്മയുടെ കൊലപാതക കേസിൽ അന്വേഷണം ഊർജിതമാക്കി പോലീസ്. അപ്പാർട്ട്മെന്റിൽ വന്നുപോയവരുടെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു.
ഞായറാഴ്ച രാത്രിയാണ് ജെയ്സി എബ്രഹാമിനെ (55) അപ്പാർട്ട്മെന്റിൽ മരിച്ച നിലയിൽ കണ്ടത്. തിങ്കളാഴ്ച വൈകീട്ട് ലഭിച്ച പോസ്റ്റുമോർട്ടം റിപ്പോർട്ടിലാണ് തലക്കേറ്റ ക്ഷതമാണ് മരണകാരണം എന്ന് വ്യക്തമായി. മുഖവും വികൃതമാക്കിയിരുന്നു.
Also Read:അമ്പലപ്പുഴയിൽ സ്ത്രീയെ കൊന്നുകുഴിച്ചു മൂടി; ഒരാൾ കസ്റ്റഡിയിൽ
അമൃത ആശുപത്രിക്കടുത്ത് അപ്പാർട്ട്മെന്റുകൾ വാടകയ്ക്കെടുത്തിട്ട് ഫർണിഷ് ചെയ്ത് മറ്റുള്ളവർക്ക് ദിവസ-മാസ വാടകയ്ക്ക് കൊടുക്കുന്ന ഇടപാടും റിയൽ എസ്റ്റേറ്റ് ഇടപാടും ജെയ്സിക്ക് ഉണ്ടായിരുന്നു. ദിവസങ്ങൾക്കു മുൻപ് ഭർത്താവ് എബ്രഹാമിനൊപ്പം ജെയ്സി ചുണ്ടക്കുഴിയിലെ ബാങ്ക് ശാഖയിൽ എത്തിയിരുന്നു. ജെയ്സിയുടെ ഭർത്താവ് എബ്രഹാം (രാജു) ഇടയ്ക്കിടെ സ്ഥലം, വീട് കച്ചവടങ്ങൾക്ക് ഇടനിലക്കാരനായി ചുണ്ടക്കുഴിയിൽ എത്താറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.