50 പൈസ ബാക്കി നൽകിയില്ല; പോസ്റ്റ് ഓഫീസ് 15,000 രൂപ നഷ്ടപരിഹാരം നല്‍കണം

10,000 രൂപ നഷ്ടപരിഹാരവും വ്യവഹാര ചെലവായി 5,000 രൂപയും ഉൾപ്പെടെ 15,000 രൂപയാണ് തപാൽ വകുപ്പ് നൽകേണ്ടത്

50 പൈസ ബാക്കി നൽകിയില്ല; പോസ്റ്റ് ഓഫീസ് 15,000 രൂപ നഷ്ടപരിഹാരം നല്‍കണം
50 പൈസ ബാക്കി നൽകിയില്ല; പോസ്റ്റ് ഓഫീസ് 15,000 രൂപ നഷ്ടപരിഹാരം നല്‍കണം

ചെന്നൈ: 50 പൈസ ഉപഭോക്താവിന് തിരികെ നൽകാത്തതിന് പോസ്റ്റ് ഓഫീസിനോട് 15,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ചെന്നൈ ജില്ലാ ഉപഭോക്തൃ കോടതി. കാഞ്ചീപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷനാണ് വിധിപറഞ്ഞത്. കഴിഞ്ഞ ഡിസംബര്‍ മൂന്നിന് യുവാവ് രജിസ്റ്റര്‍ തപാല്‍ അയക്കാന്‍ പൊഴിച്ചല്ലൂര്‍ തപാല്‍ ഓഫീസിലെത്തി. 29.50 പൈസയായിരുന്നു നിരക്ക്.

10,000 രൂപ നഷ്ടപരിഹാരവും വ്യവഹാര ചെലവായി 5,000 രൂപയും ഉൾപ്പെടെ 15,000 രൂപയാണ് തപാൽ വകുപ്പ് നൽകേണ്ടത്. രജിസ്റ്റർ ചെയ്ത കത്തിന് 30 രൂപ പണമായി നൽകിയെങ്കിലും രസീത് 29.50 രൂപ മാത്രമായിരുന്നുവെന്ന് പരാതിക്കാരി പറയുന്നത്. ബാക്കി 50 പൈസ ലഭിക്കാത്തതിനെ തുടർന്ന് യു.പി.ഐ വഴി കൃത്യമായി തുക അടയ്ക്കാമെന്ന് പറഞ്ഞെങ്കിലും സാങ്കേതിക പ്രശ്‌നങ്ങൾ പറഞ്ഞ് തപാൽ ഉദ്യോഗസ്ഥർ അത് നിരസിക്കുകയായിരുന്നു.

Also Read: ‘ജമ്മു കാശ്മീരിന് പൂര്‍ണ്ണ സംസ്ഥാന പദവി പുനസ്ഥാപിക്കണം’; ഒമര്‍ അബ്ദുള്ള ഇന്ന് പ്രധാനമന്ത്രിയെ കാണും

ഇതേത്തുടര്‍ന്ന് ഇയാള്‍ ജില്ലാ ഉപഭോക്തൃ കോടതിയെ സമീപിക്കുകയായിരുന്നു. പരാതിക്കാരന് അമ്പത് പൈസ തിരികെ നൽകാനും മാനസിക പീഡനം, അന്യായമായ വ്യാപാരം, സേവനത്തിലെ പോരായ്മ എന്നിവയ്ക്ക് നഷ്ടപരിഹാരമായി 10,000 രൂപ നൽകാനും ജില്ലാ ഉപഭോക്തൃ കമ്മീഷൻ ഡി.ഒ.പിയോട് നിർദേശിച്ചു.

Top