തിരുവനന്തപുരം: വെള്ളറടയില്‍ മരിച്ച 13 വയസുകാരന്റേത് ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. കുട്ടിയുടെ കൈകള്‍ കൂട്ടി കെട്ടിയ നിലയില്‍ അല്ലെന്നാണ് വിവരം. എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അഭിലേഷിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. അഭിലേഷിന്റെ മരണത്തില്‍ ദുരൂഹത തുടരുന്നതായും അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചു.
സംഭവത്തില്‍ പ്രഥമദൃഷ്ട്യയാല്‍ തെളിവില്ലെന്ന് പൊലീസ് പറഞ്ഞു. അഭിലേഷിന്റെ അപ്പൂപ്പന്‍ പുറത്ത് ഇറങ്ങി അര മണിക്കൂറിനുള്ളിലാണ് മരണം സംഭവിച്ചത്. റൂമില്‍ ആരും കയറിയ ലക്ഷണം ഇല്ല. കാലുകള്‍ രണ്ടും നിലത്ത് മുട്ടിയ നിലയിലാണ് കണ്ടെത്തിയത്. വീടിന്റെ രണ്ടാമത്തെ നിലയിലെ മുറിയില്‍ ജനലില്‍ തൂങ്ങിനില്‍ക്കുന്ന നിലയിലാണ് അഭിലേഷിന്റെ മൃതദേഹം കണ്ടെത്തിയത്.