CMDRF

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന് വാഹനാപകടത്തില്‍ പരിക്കേറ്റു

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന് വാഹനാപകടത്തില്‍ പരിക്കേറ്റു
ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന് വാഹനാപകടത്തില്‍ പരിക്കേറ്റു

ഡാലസ്: ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അധ്യക്ഷന്‍ മാര്‍ അത്തനേഷ്യസ് യോഹാന്‍ മൊത്രാപ്പൊലീത്തയ്ക്ക് പരിക്കേറ്റു. ടെക്‌സസില്‍ പ്രഭാത സവാരിക്കിടെവാഹനം ഇടിക്കുകയായിരുന്നു. അദ്ദേഹത്തെ ഡാലസിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു.

ഗോസ്പല്‍ ഫോര്‍ ഏഷ്യ എന്ന പേരില്‍ കെപി യോഹന്നാന്‍ തുടങ്ങിയ പ്രസ്ഥാനത്തെ, ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ച് എന്ന പേരില്‍ അദ്ദോഹം പുനര്‍നാമകരണം ചെയ്യുകയായിരുന്നു. ഈ സഭയുടെ സ്വയം പ്രഖ്യാപിത മെത്രാപ്പോലീത്തയുമാണ് മോറാന്‍ മോര്‍ അത്തനേഷ്യസ് യോഹാന്‍ എന്ന കെപി യോഹന്നാന്‍.

കള്ളപ്പണം വെളുപ്പിക്കല്‍ അടക്കം കേസുകളുടെ പേരില്‍ 2020 നവംബറില്‍ ആദായനികുതി വകുപ്പ് തുടര്‍ച്ചയായി നടത്തിയ റെയ്ഡുകളോടെ പ്രതിരോധത്തിലായ ബിലീവേഴ്സ് ചര്‍ച്ച്, പലവഴിക്ക് ശ്രമിച്ച് അതിന്റെ ആഘാതത്തില്‍ നിന്ന് കരകയറാന്‍ ശ്രമിക്കുന്ന ഘട്ടത്തിലാണ് അപകടം ഉണ്ടായിരിക്കുന്നത്.

Top