പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരുക്ക്

അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് അമ്മയുടെ കൈകളിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്

പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരുക്ക്
പ്രഷര്‍ കുക്കര്‍ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരുക്ക്

മലപ്പുറം: മലപ്പുറം പോത്ത്കല്ലിൽ പ്രഷർ കുക്കർ പൊട്ടിത്തെറിച്ച് ഒമ്പത് മാസം പ്രായമുള്ള കുഞ്ഞിന് പരുക്കേറ്റു. ഇന്ന് രാവിലെ പോത്ത്കല്ല് ഉപ്പട ചാത്തമുണ്ടയിലാണ് അപകടമുണ്ടായത്. അടുക്കളയിൽ ഭക്ഷണം ഉണ്ടാക്കുന്ന സമയത്ത് അമ്മയുടെ കൈയ്യിലായിരുന്നു കുഞ്ഞ് ഉണ്ടായിരുന്നത്. അപ്രതീക്ഷിതമായി പ്രഷർ കുക്കർ പൊട്ടിത്തെറിക്കുകയും ഒമ്പത് മാസം മാത്രം പ്രായമുണ്ടായിരുന്ന കുഞ്ഞിന് പരുക്കേൽക്കുകയുമായിരുന്നു.

പരുക്കേറ്റ ഉടനെ തന്നെ കുഞ്ഞിനെ നിലമ്പൂര്‍ താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോവുകയും പ്രാഥമിക ചികിത്സ നല്‍കിയശേഷം കുഞ്ഞിനെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രയിലേക്ക് മാറ്റുകയും ചെയ്തു.

Top