വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി

ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1,691.50 രൂപയായി ഉയര്‍ന്നു

വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി
വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി

ഡല്‍ഹി: എണ്ണക്കമ്പനികള്‍ വാണിജ്യ പാചകവാതക സിലിണ്ടറിന്റെ വില കൂട്ടി. 19 കിലോ ഗ്രാമിന്റെ സിലിണ്ടറിന് 39 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന്റെ വില 1,691.50 രൂപയായി ഉയര്‍ന്നു. ജൂലൈയില്‍ വാണിജ്യ സിലിണ്ടറിന്റെ വില എണ്ണ കമ്പനികള്‍ കുറച്ചിരുന്നു. 30 രൂപയാണ് കുറച്ചത്.

അതിന് മുമ്പ് ജൂണില്‍ 69.50 രൂപയും മെയ് മാസത്തില്‍ 19 രൂപയും കുറച്ചിരുന്നു. തുടര്‍ച്ചയായി പാചകവാതക വില കുറച്ചതിന് പിന്നാലെയാണ് ഈ മാസം വില വര്‍ധിപ്പിച്ചിരിക്കുന്നത്. അന്താരാഷ്ട്ര എണ്ണവില, നികുതി നയങ്ങള്‍ തുടങ്ങിയ വിവിധ ഘടകങ്ങള്‍ സിലിണ്ടറിന്റെ വിലനിര്‍ണ്ണയത്തില്‍ പ്രധാന പങ്ക് വഹിക്കുന്നു.

Top