തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുശേഷം ഇന്ന് സ്വര്‍ണവില ഉയര്‍ന്നു. ഒരു പവന് സ്വര്‍ണത്തിന് 120 രൂപയാണ് ഉയര്‍ന്നത്. ശനിയാഴ്ച കുത്തനെ കുറഞ്ഞ സ്വര്‍ണവില പിന്നീട് മാറ്റമില്ലാതെ തുടരുകയായിരുന്നു. 1,520 രൂപയാണ് ശനിയാഴ്ച പവന് കുറഞ്ഞത്. ഒരു ദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവായിരുന്നു ഇത്. ഒരു പവന് സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 52,680 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില ഗ്രാമിന് 6,585 രൂപയാണ് വില. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 5,480 രൂപയായി. അതേസമയം, വെള്ളിയുടെ വില കുറഞ്ഞിട്ടുണ്ട്. ഒരു രൂപയാണ് ഗ്രാമിന് കുറഞ്ഞത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വിപണി വില 95 രൂപയാണ്.