ക്ഷേത്രപരിസരത്ത് മോഷണം; എതിർത്ത പൂജാരിയെ ക​ഴുത്തറുത്ത് കൊന്നു

ക്ഷേത്രപരിസരത്ത് മോഷണം; എതിർത്ത പൂജാരിയെ ക​ഴുത്തറുത്ത് കൊന്നു
ക്ഷേത്രപരിസരത്ത് മോഷണം; എതിർത്ത പൂജാരിയെ ക​ഴുത്തറുത്ത് കൊന്നു

ഭദോഹി: ക്ഷേത്രപരിസരത്ത് നടക്കുന്ന മോഷണം, അനാശാസ്യം എന്നിവയെ എതിർത്ത ക്ഷേത്രം പൂജാരിയെ കഴുത്തറുത്ത് കൊന്നു. ഉത്തർപ്രദേശിൽ സൂര്യാവ പ്രദേശത്തുള്ള പുരാതന ഹനുമാൻ ക്ഷേത്രത്തിലെ പൂജാരി സീതാറാം (75) ആണ് കൊല്ലപ്പെട്ടത്. ബവാൻ ബിഘ ഹനുമാൻ ക്ഷേത്രവളപ്പിൽ തന്നെ താമസിച്ചിരുന്ന പൂജാരി ക്ഷേത്ര പരിസരത്തെ ഇത്തരം പരാതിയിൽ പല തവണ പൊലീസിൽ പരാതി നൽകിയിരുന്നു.

ആരാധനക്കായി ഭക്തരിൽ ചിലർ ക്ഷേത്രത്തിൽ പോയപ്പോൾ പൂജാരിയെ കണ്ടില്ല, തുടർന്ന് മുറിയിൽ ചെന്നപ്പോൾ പൂജാരിയെ കൊല്ലപ്പെട്ട നിലയിൽ കാണുകയായിരുന്നു. ക്ഷേത്രത്തിൽ നിന്ന് നിരവധി മണികളും സംഭാവന പെട്ടികളും നഷ്ടപ്പെട്ടതായി കണ്ടെത്തി.

Also Read: ഒന്‍പതോളം ആശുപത്രികളില്‍ ജോലിചെയ്തു; വ്യാജ ഡോക്ടറെ തിരിച്ചറിഞ്ഞത് പഴയസഹപാഠി

അതിനിടെ, പൂജാരിയുടെ പരാതിയിൽ നടപടിയെടുക്കാത്തതിന് സ്റ്റേഷൻ ഹൗസ് ഓഫിസർ ഉൾപ്പെടെ നാല് പോലീസുകാരെ സസ്‌പെൻഡ് ചെയ്യുകയും അവർക്കെതിരെ വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top